ഹരിത കേരളം ബ്ലോക്ക് തല പദ്ധതികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കോതമംഗലം: ഹരിത കേരളം പദ്ധതിയുടെ ബ്ലോക്ക് തല ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.വ്യാഴാഴ്ച ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ കിണര്‍ ശുചികരിക്കാനും, ബ്ലോക്ക് പഞ്ചായത്തിന്റെ സ്ഥലം കൃഷിയോഗ്യമാക്കി ജൈവ പച്ചക്കറി കൃഷിത്തോട്ടം നിര്‍മിക്കാനും തീരുമാനിച്ചു.
ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റഷിദ സലീം അധ്യക്ഷത വഹിച്ചു. ആന്റണി ജോണ്‍ എം.എല്‍.എ പദ്ധതികള്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 40 ഏക്കര്‍ സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനുള്ള സ്വാശ്രയ ഗ്രൂപ്പുകള്‍ക്കുള്ള പരിശീലനം പൂര്‍ത്തിയായി.
ബ്ലോക്ക് കോമ്പൗണ്ടില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിച്ചു. ജൈവ സൗഹൃദ അന്തരിക്ഷം ഉണ്ടാക്കുന്നതിനായി പേപ്പര്‍ ക്യാരി ബാഗ് യൂണിറ്റുകള്‍ തുടങ്ങാനും ഇതിനായി സ്വാശ്രയ സംഘങ്ങള്‍ രൂപികരിക്കാനും തീരുമാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 10 പഞ്ചായത്തുകളിലെയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച പൊടിച്ച് ഗ്രാന്യുട്സ് ആക്കി കയറ്റി അയക്കുന്നതിനും റോഡ് ടാറിംങ്ങിന് ഉപയോഗിക്കുന്നതിനുമുള്ള പദ്ധതിക്ക് അംഗീകാരം നല്കി.
കുടുംബശ്രീ, ക്ലബുകള്‍, സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."