സഹകരണ ബാങ്കില്‍ പരിശോധക്കെത്തിയ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി
മൂവാറ്റുപുഴ: സഹകരണ ബാങ്കില്‍ പരിശോധക്കെത്തിയ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരെ തടഞ്ഞതായി പരാതി. എല്‍.ഡി.എഫ് നിയന്ത്രണത്തിലുള്ള മാറാടി സര്‍വീസ് സഹകരണ ബാങ്കില്‍ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
ചൊവ്വാഴ്ച ഉച്ചയോടെ ബാങ്കിലെത്തിയ ഇവരെ തടയുകയായിരുന്നുവത്രെ. തുടര്‍ന്ന് വൈദ്യുതി വിഛേദിക്കുകയും ചെയ്തത്രെ. വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തുമ്പോഴേക്കും തടഞ്ഞവര്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് പൊലിസ് കാവലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങി. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥരായ കെ.കെ ദിനേശ്, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമെന്ന് സംഘം ഭാരവാഹികള്‍ പറഞ്ഞു. ഒരു സംഘം ആളുകള്‍ മുന്നറിയിപ്പ് ഇല്ലാതെ കടന്ന് വന്നത് ആശയകുഴപ്പം സൃഷ്ടിച്ചതാണന്നും പരിശോധനയ്ക്ക് എല്ലാ സഹായവും ചെയ്ത് കൊടുത്തുവെന്നു ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."