ജയലളിതയുടെ വിയോഗത്തില്‍ തേങ്ങിക്കരഞ്ഞ് വാതുരുത്തിയിലെ ചിന്ന മദിരാശി
കൊച്ചി: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ വിയോഗത്തില്‍ നിശ്ചലമായിരിക്കുകയാണ് ചിന്നമദിരാശിയെന്നറിയപ്പെടുന്ന വാതുരുത്തി. എറണാകുളം നഗരത്തില്‍ എറ്റവും കൂടുതല്‍ തമിഴ്‌നാട്ടുകാര്‍ ഒന്നിച്ചുതാമസിക്കുന്ന സ്ഥലമായതിനാലാണ് വാതുരുത്തിക്ക് ചിന്ന മദിരാശിയെന്ന പേരുവന്നത്.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നില അതീവ ഗുരുതരമായി തുടരുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെ വാത്തുരുത്തിയിലെ തമിഴ് മക്കള്‍ നെഞ്ചകം പൊട്ടി പ്രാര്‍ത്ഥനയോടെ കഴിയുകയായിരുന്നു.
എന്നാല്‍ ജയലളിത മരിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്ന് ചിന്ന മദിരാശിയില്‍ എങ്ങും കണ്ണീരും വിതുമ്പലിന്റെ ഏങ്ങലടി ശബ്ദവും മാത്രം. ഇന്നലെ പകല്‍ വാതുരുത്തില്‍ എം.ജി.ആര്‍ സ്ഥാപിച്ച കൊടിമരച്ചുവട്ടില്‍ വച്ച തങ്ങളുടെ അമ്മയുടെ ഫോ
ട്ടോയില്‍ പുഷ്പാര്‍ച്ചന നടത്തുന്നതിനും അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നതിനുമായി വാതുരുത്തിയിലെ തമിഴ് മക്കള്‍ ഒഴുകിയെത്തിക്കൊണ്ടിരുന്നു.
അമ്മയുടെ പടത്തിനുമുന്‍പില്‍ പലരും നിയന്ത്രണം വിട്ട് പൊട്ടിക്കരയുന്നുണ്ടായിരുന്നു.ജയലളിത ഇവര്‍ക്ക് ആരായിരുന്നെന്ന് ഇന്നലെ ഇവരുടെ ശോകംനിറഞ്ഞ മുഖഭാവങ്ങളില്‍ നിന്ന് വായിച്ചെടുക്കാമായിരുന്നു. സ്വന്തം അമ്മയെ നഷ്ടപ്പെട്ടദുഖമായിരുന്നു എല്ലാവരുടെയും മുഖങ്ങളില്‍. സംഭവമറിഞ്ഞതോടെ ഇവര്‍ ആരും ജോലിക്ക് പോയില്ല. ഭക്ഷണം പോലും ഉപോക്ഷിച്ച് അമ്മയുടെ അത്മവിന് വേണ്ടിയുള്ള പ്രാര്‍ഥനയിലാണ് ഇവര്‍. അമ്മ തങ്ങള്‍ക്ക് നല്‍കിയ നല്ലകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞാണ് പലരും വിങ്ങിക്കരയുന്നത്.15 ശതമാനത്തില്‍ താഴെമാത്രം കുട്ടികള്‍ സ്‌കൂളില്‍ പോയിരുന്ന തമിഴ്‌നാട്ടില്‍ ഇന്ന് എല്ലാ കുട്ടികളും സ്‌കൂളില്‍ പോകുന്നതിന് കാരണമായത് അമ്മയാണെന്ന് കമ്പം സ്വദേശി കാളിമുത്തുപറഞ്ഞു.
പാവപ്പെട്ടവര്‍ക്ക് വാരിക്കോരി സഹായങ്ങള്‍ നല്‍കിയിരുന്ന അമ്മയുടെ വിയോഗം തങ്ങള്‍ക്ക് തീരാ നഷ്ടമാണ് വരുത്തിയിരിക്കുന്നതെന്നും അമ്മയെപ്പോലൊരാള്‍ ഇനി ഒരിക്കലും വരില്ലെന്നും ഡിണ്ടിഗല്‍ സ്വദേശി ചിന്നദുരൈ പറഞ്ഞു. പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍, പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍, പ്ലസ് ടു പാസായ പെണ്‍കുട്ടികള്‍ക്ക് ലാപ് ടോപ്പ്, എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ യാത്ര തുടങ്ങി അമ്മ ചെയ്ത നല്ലകാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് കരയുന്നവരെയും വാതുരുത്തിയില്‍ കാണാമായിരുന്നു. തങ്ങളെ കാണാന്‍ 1972ല്‍ എം.ജി.ആര്‍ വന്നതും അ
ന്ന് എം.ജി.ആര്‍ സ്ഥാപിച്ച കൊടിമരം ചിലര്‍ തകര്‍ത്തിനെ തുടര്‍ന്ന് ജയലളിത നേരിട്ട് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി കൊടിമരം തിരികെ സ്ഥാപിച്ച കാര്യങ്ങളും ഇവര്‍ പങ്കുവച്ചു. അങ്ങിനെ പുനസ്ഥാപിച്ച കൊടിമരത്തിന്റെ ചുവട്ടിലാണ് ജയലളിതയുടെ ചിത്രം ഇന്നലെ സ്ഥാപിച്ചിരുന്നത്.
മരിച്ചെന്ന് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാതെ വീടുകളില്‍ വിറങ്ങലിച്ചിരിക്കുന്നവരും അമ്മയുടെ വേര്‍പാട് താങ്ങാനാവാതെ കരഞ്ഞ് കണ്ണുനീര്‍ വറ്റിയവരുമായ ഒരുകൂട്ടം പാവപ്പെട്ട മനുഷ്യരുടെ സങ്കടക്കാഴ്ച്ചകള്‍ മാത്രമാണ് എന്നും രാവിലെയും വൈകിട്ടും ആള്‍ക്കുട്ടം കണ്ടു ശീലിച്ച വാതുരുത്തിക്ക് ഇന്നലലെ കാണാനായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."