സ്വകാര്യ ഭൂമിയില്‍ അനധികൃത കയ്യേറ്റം നടത്തിയെന്ന കേസില്‍ കെ.എസ്.ടി.പിയ്ക്ക് അനുകൂല കോടതി വിധി
മൂവാറ്റുപുഴ: സ്വകാര്യ ഭൂമിയില്‍ കെ.എസ്.ടി.പി അനധികൃത കയ്യേറ്റം നടത്തിയെന്ന കേസില്‍ കെ.എസ്.ടി.പിയ്ക്ക് അനുകൂല കോടതി വിധി.
മൂവാറ്റുപുഴതൊടുപുഴ റോഡിന്റെ നവീകരണത്തിന്റെ ഭാഗമായി സ്ഥലമെടുപ്പ് നടത്തിയതില്‍ അപാകതയുണ്ടന്നാരോപിച്ച് ആവോലി കുന്നപ്പിള്ളി ലൂക്കോയും ഭാര്യ സാലിയും സബ്‌കോടതിയെ സമീപിക്കുകയായിരുന്നു, ഇവര്‍ വിട്ട് കൊടുത്തതിനേക്കാള്‍ സ്ഥലം സര്‍ക്കാര്‍ കയ്യേറിയെന്നും സെന്റിന് ലക്ഷങ്ങള്‍ നഷ്ട പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഭൂമി വിട്ട് കൊടുക്കുന്നതിന് തുടക്കം മുതല്‍ എതിര്‍ത്തിരുന്ന ഇവര്‍ ആദ്യഘട്ടത്തില്‍ വീടിന്റെ ഭംഗിപോകുമെന്നും മറ്റും ആരോപിച്ച് ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ചിരുന്നു. എന്നാല്‍ ഹര്‍ജിക്കാരുടെ വാദങ്ങള്‍ ഒന്നും കണക്കിലെടുക്കാതെ കോടതി സര്‍ക്കാര്‍ നിലപാട് പൂര്‍ണ്ണമായും ശരിവച്ചു.
തൊടുപുഴമൂവാറ്റുപുഴ റോഡ് മുന്‍കാലങ്ങളില്‍ വികസിപ്പിച്ചപ്പോള്‍ സുമനസ്സാലെ പ്രതിഫലം മേടിക്കാതെ വസ്തു വിട്ട് കൊടുത്ത ഹര്‍ജിക്കാര്‍ ഇപ്പോള്‍ പരീക്ഷണാര്‍ത്ഥം നഷ്ടപരിഹാരത്തിന് കേസ് കൊടുത്തെന്ന വാദം കോടതി അംഗീകരിച്ചു. ഹര്‍ജിക്കാരുടെ നിരന്തര പരാതിയെ തുടര്‍ന്ന് ജില്ലാ കലക്ടര്‍, ജില്ലാ സര്‍വ്വേ ഓഫിസറെ ഭൂമിയുടെ അളവ് നിര്‍ണയിക്കുന്നതിന് ചുമതലപ്പെടുത്തിയെങ്കിലും കെ.എസ്.ടി.പി അധികൃതരുടെ നടപടികള്‍ കൃത്യമെന്ന് സര്‍വ്വേ ഓഫിസര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഹര്‍ജിക്കാരന്‍ താലൂക്ക് സര്‍വ്വേയറുടെ സഹായത്തോടെ ഒരു അനുകൂല റിപ്പോര്‍ട്ട് സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ കോടതി ഈറിപ്പോര്‍ട്ട് തള്ളുകയും താലൂക്ക് സര്‍വ്വേയറെ വിസ്തരിക്കാതെ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ പറ്റില്ലന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയും ചെയ്തു. കെ.എസ്.ടി.പി അധികൃതര്‍ പെടുന്നനെ ഒരു ദിവസം ജെസിബിയുടെയും മറ്റും സഹായത്തോടെ ഭൂമി കയ്യേറിയെന്ന വാദവും കോടതി കള്ളുകയായിരുന്നു.
സര്‍ക്കാര്‍ തികച്ചും നീതിപൂര്‍വ്വമാണ് ഭൂമി ഏറ്റെടുത്തതെന്നും ഒരിഞ്ച് ഭൂമി പോലും നിയമ വിദഗ്ധമായി കയ്യേറിയിട്ടില്ലെന്നുമുള്ള കെ.എസ്.ടി.പിയുടെ വാദം കോടതി അംഗീകരിച്ച് കേസ് സര്‍ക്കാരിന് അനുകൂലമായി വിധിക്കുകയായിരുന്നു. സര്‍ക്കാരിന് വേണ്ടി ഗവണ്‍മെന്റ് പ്ലീഡര്‍ ഒ.വി അനീഷ് ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."