ക്ഷേത്ര പരിസരത്തെ മരങ്ങള്‍ നശിപ്പിച്ചതിനെതിരെ പരാതി നല്‍കി
നെട്ടൂര്‍: ക്ഷേത്രപരിസരത്തെ മരങ്ങള്‍ നശിപ്പിച്ചതിനെതിരെ വനം വകുപ്പിന് പരാതി നല്‍കി. നെട്ടൂര്‍ മഹാദേവര്‍ ക്ഷേത്രത്തിന്റെ കുളത്തിനു സമീപം നിന്നിരുന്ന കാലപ്പഴക്കംചെന്ന മരങ്ങളാണ് ഉണക്കിയും, ജെ.സി.ബി ഉപയോഗിച്ച് തള്ളിയിട്ടും നശിപ്പിച്ചത്. ഇതിനെതിരെ മുന്‍ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി വി.ജി അനില്‍കുമാറാണ് ഡിവിഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് പരാതി നല്‍കിയത്.
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് അനില്‍കുമാറാണ് ക്ഷേത്രഭൂമിയില്‍ നിന്നിരുന്ന മരങ്ങള്‍ ജെ.സി.ബി ഉപയോഗിച്ച് മറിച്ചിട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. ബന്ധപ്പെട്ടവരുടെ രേഖാമൂലമുള്ള അനുമതിയില്ലാതെ പൊതു സ്ഥലങ്ങളിലെ മരങ്ങള്‍ നശിപ്പിക്കുന്നത് വന സംരക്ഷണ നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. നശിപ്പിച്ച മരങ്ങള്‍സമീപത്തെ പി.ഡബ്ല്യു.ഡി റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.
കെട്ടിട നിര്‍മാണ സ്ഥലത്തെ പൈലിങ് ചെളി ക്ഷേത്രക്കുളത്തിന് ചുറ്റും നിക്ഷേപിച്ചതിനെതിരെയും ആക്ഷേപം ഉയര്‍ന്നിരുന്നു. ചെളിയിലെ വിഷാംശം മണ്ണില്‍ ഇറങ്ങിയതിനെ തുടര്‍ന്നും നിരവധി വൃക്ഷങ്ങള്‍ ഉണങ്ങി കരിഞ്ഞിരുന്നു.ക്ഷേത്രപരിസരത്തെ മരങ്ങള്‍ നശിപ്പിച്ച സംഭവം തങ്ങളുടെ അനുമതിയോടെ അല്ലെന്ന് കൊച്ചിദേവസ്വം ബോര്‍ഡ് ദേവസ്വം ഓഫിസറും, റവന്യൂ ഇന്‍സ്‌പെക്ടറും പറഞ്ഞു. പരാതി ലഭിച്ചാല്‍ അന്വോഷിച്ച് നടപടിയെടുക്കുമെന്നും ദേവസ്വം ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ദേസ്വം അധികൃതര്‍ക്കും മരം നശിപ്പിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ മരങ്ങള്‍ തനിയെ ഉണങ്ങിപ്പോയതാണെന്നാണ് ക്ഷേത്ര സമിതി ഭാരവാഹികളുടെ വിശദീകരണം. മരങ്ങള്‍ വീണ് ഉണ്ടാവുന്ന അപകടം ഒഴിവാക്കാനാണ് മറിച്ചിട്ടതെന്നും സമിതിക്കാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."