തൃക്കാക്കര നഗരസഭയുടെ ഇന്നത്തെ ഹരിതകേരളം പരിപാടി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിക്കും
കാക്കനാട്: തൃക്കാക്കര നഗരസഭയുടെ ഇന്നത്തെ ഹരിതകേരളം ശുചീകരണ പരിപാടി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ബഹിഷ്‌കരിക്കും. കഴിഞ്ഞ ദിവസം പ്രത്യേക കൗണ്‍സില്‍ ചേര്‍ന്ന് കൊല്ലംകുടിമുകള്‍ വാര്‍ഡിലെ പെരിയാര്‍ വാലി കനാല്‍ ശുചീകരിക്കാനാണ് തീരുമാനിച്ചത്.
എന്നാല്‍ പെരിയാര്‍ വാലി കനാല്‍ ശുചീകരിക്കാന്‍ പെരിയാര്‍വാലി ടെന്‍ഡര്‍ വിളിച്ചിരിക്കുകയാണെന്നും, കൂടാതെ എം.എല്‍.എ ഫണ്ട് അനുവദിച്ചിരിക്കുകയാണെന്നും തുടങ്ങി വിവിധ കാര്യങ്ങള്‍ പറഞ്ഞാണ് കൊല്ലംകുടി മുകളില്‍ നിന്നും ഉദ്ഘാടനം മാറ്റിയതെന്നും ആക്ഷേപമുണ്ട്.
ഇതിന് വിരുദ്ധമായ സി.പി.എം വിമതന്‍ എം.എം നാസറിന്റെ പറയന്‍കുളം ശുചീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ ഏകപക്ഷീയമായി തീരുമാനിച്ചതാണ് യു.ഡി.എഫ് ബഹിഷ്‌കരിക്കുവാന്‍ കാരണം. ആറ് വാര്‍ഡുകളിലൂടെ കടന്ന് പോകുന്ന പെരിയാര്‍വാലി ശുദ്ധീകരിച്ച് സമീപവാസികളുടെ കിണറുകളില്‍ നീരുറവ എത്താന്‍ സഹായിക്കുന്ന പരിപാടിയുമായി പ്രതിപക്ഷം എല്ലാ വിധ സഹകരണവും ഉറപ്പുനല്‍കിയിരുന്നു.
എട്ടിന് രാവിലെ എട്ടുമണിക്ക് പരിപാടിയുടെ ഉദ്ഘാടവും നിശ്ചയിച്ചിരുന്നു. മുണ്ടം പാലത്ത് പെരിയാര്‍ വാലി കനാല്‍ തുടങ്ങുന്നിടത്തായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നു. ഇതിനിടെ പരിപാടിയുടെ സ്ഥലവും സമയവും മാറ്റിയതാണ് പ്രതിപക്ഷത്തെ ചൊടിപ്പിച്ചത്. പരിപാടി മാറ്റിയ വിവരം നഗസഭ ജിവനക്കാരന്‍ കൗണ്‍സിലര്‍മാരെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. സി.പി.എം വിമത കൗണ്‍സിലര്‍ എം.എം നാസറിന്റെ വാര്‍ഡിലെ കുളം ശുദ്ധീകരിക്കാന്‍ ചെയര്‍പേഴ്‌സണ്‍ ഏകപക്ഷിയമായി തീരുമാനിച്ചതിന് പിന്നില്‍ രാഷ് ട്രീയ ലക്ഷ്യമുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. വിമത കൗണ്‍സിലര്‍ പ്രതിപക്ഷത്തേക്ക് ചേക്കാറാനുള്ള നീക്കം അണിയറയില്‍ സജീവമായിരിക്കെയാണ് ചെയര്‍പേഴ്‌സണ്‍ പ്രതിപക്ഷത്തെ ചൊടിപ്പിച്ച് പെരിയാര്‍വാലി ശുചീകരണം വിമതന്റെ വാര്‍ഡിലേക്ക് മാറ്റിയത്.തൃക്കാക്കയില്‍ ഭരണം പിടിച്ചെടുക്കാന്‍ യു.ഡി.എഫ് നേതൃത്വം അണിയറയില്‍ നീക്കം സജീവമാക്കിയിരിക്കുകയാണ്. സി.പി.എം വിമതനെ കൂടെ കൂട്ടി ഭരണം നേടാനുള്ള തീരുമാനം പി.ടി.തോമസ് എം.എല്‍.എ പങ്കെടുത്ത കോണ്‍ഗ്രസ് നേതൃ യോഗത്തില്‍ ഒരാഴ്ച മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിമതന്റെ വാര്‍ഡിലേക്ക് ഹരിതകേരളം ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം മാറ്റിയതെന്നാണ് പ്രതിപക്ഷ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."