കോട്ടയത്തിന്റെ വികസന സ്വപ്‌നങ്ങള്‍ തടയുന്നതിനെതിരേ ജനകീയ കൂട്ടായ്മ
കോട്ടയം: മണ്ഡലത്തിലെ ജനങ്ങളുടെ വികസന സ്വപ്‌നങ്ങള്‍ തുടരണമെന്നും അര്‍ഹിക്കുന്ന വികസനം കോട്ടയത്തു നടത്താന്‍ അനുവദിക്കണമെന്നും കോട്ടയം വികസന കൂട്ടായ്മ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോട്ടയം മണ്ഡലത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ തുടങ്ങിവച്ച സ്വപ്‌നപദ്ധതികളായ ആകാശപ്പാത, കഞ്ഞിക്കുഴി മേല്‍പ്പാലം, റെയില്‍വേ ടണല്‍ പാലം, മുട്ടമ്പലം അടിപ്പാത, കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയം, കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍, ചിങ്ങവനം സ്‌പോര്‍ട്‌സ് കോളജ്, വികസന ഇടനാഴി തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആറുമാസക്കാലമായി സ്തംഭനാവസ്ഥയിലാണ്. പി.ഡബ്ല്യു.ഡി റോഡുകള്‍ക്കായി ജില്ലയില്‍ എട്ടരക്കോടി രൂപ അനുവദിച്ചപ്പോള്‍ ജില്ലാ ആസ്ഥാനമായ കോട്ടയത്തെ റോഡുകള്‍ക്ക് 52 ലക്ഷം രൂപ മാത്രമാണു ലഭിച്ചതെന്നും കൂട്ടായ്മ കുറ്റപ്പെടുത്തി.
ഈ സാഹചര്യത്തിലാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കോട്ടയത്ത് യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സന്‍ ഡോ. പി.ആര്‍ സോന, മുന്‍ മന്ത്രി എം.പി ഗോവിന്ദന്‍നായര്‍, ദര്‍ശന സാംസ്‌കാരിക കേന്ദ്രം ഡയരക്ടര്‍ ഫാ. തോമസ് പുതുശ്ശേരി സംസാരിച്ചു.
ഫാ. സൈജു കുര്യന്‍, ടി.ഡി ജോസഫ്, ഫാ. ബിന്‍സ് ചേത്തലില്‍, പ്രൊഫ. ഫാ. കെ.വി. പൗലോസ്, ഷാലു മാത്യു, പ്രേം പ്രകാശ്, ലതികാ സുഭാഷ്, ഡോ. ശോഭാ സലിമോന്‍, ലിസമ്മ ബേബി, സി.സി ബോബി, സാബു മാത്യു, സിബി ജോണ്‍, ടി.സി റോയി, ടിനോ കെ. തോമസ്, എബിസണ്‍ കെ. എബ്രഹാം, ബോബി ഏലിയാസ്, പി. ബാലചന്ദ്രന്‍നായര്‍ വിവിധ വിഷയങ്ങള്‍ വികസന കൂട്ടായ്മയില്‍ അവതരിപ്പിച്ചു.
യോഗത്തില്‍ ഇരുനൂറോളം പ്രതിനിധികള്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."