സി.ബി.എസ്.ഇ പ്ലസ് ടു: ജില്ലയില്‍ 20 സ്‌കൂളുകള്‍ക്ക് നൂറുമേനി
മലപ്പുറം: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷാ ഫലത്തില്‍ ജില്ലക്ക് മികച്ച നേട്ടം. ജില്ലയിലെ വിവിധ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലായി പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ 98.8 ശതമാനം പേരും വിജയിച്ചു. ജില്ലയിലെ 20 സ്‌കൂളുകള്‍ക്കാണ് നൂറുമേനി വിജയം നേടാനായത്. ബാക്കിയുള്ള ആറു സ്‌കൂളുകളില്‍ 90 ശതമാനത്തിനു മുകളിലാണ് വിജയ ശതമാനം. സംസ്ഥാന ശരാശരിയേക്കാള്‍ മുകളിലാണ് ജില്ലയുടെ വിജയ ശതമാനമുള്ളത്. സംസ്ഥാനത്ത് പരീക്ഷ എഴുതിയ 97.2 ഉം ദേശീയ തലത്തില്‍ 83.4 ഉം ശതമാനമാണ് വിജയം.
ജില്ലയില്‍ നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകള്‍: ബ്രാക്കറ്റില്‍ ഡിസ്റ്റിങ്ങ്ഷന്‍, ഫസ്റ്റ് ക്ലാസ് ക്രമത്തില്‍.
നോബിള്‍ പബ്ലിക് സ്‌കൂള്‍ മഞ്ചേരി(8, 23), ഫ്‌ലോറിയറ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍(5,9), എം.ഇ.എസ് സീനിയര്‍ സെക്കണ്ടറി തിരൂര്‍ (43,37)നസ്‌റത്ത് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ മഞ്ചേരി(3,1), എം ഇ എസ് എഞ്ചിനീയറിംഗ് കോളജ് കാംപസ് സ്‌കൂള്‍ കുറ്റിപ്പുറം(28,3), നവ ഭാരത് സീനിയര്‍ സ്‌കൂള്‍ വലക്കണ്ടി(03,07), എം ഇ എസ് സീനിയര്‍ സ്‌കൂള്‍ പുത്തനത്താണി (04, 6)മര്‍കസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ കൊണ്ടോട്ടി( 11,16)
ശ്രീ വള്ളുവനാട് വിദ്യാഭവന്‍ പെരിന്തല്‍മണ്ണ (17, 23), എയ്‌സ് പബ്ലിക് സ്‌കൂള്‍ മഞ്ചേരി(1, 1) കെ എം എം സ്‌കൂള്‍ പെരുമ്പടപ്പ് പുത്തന്‍പള്ളി ( 4, 20), എം ഇ എസ് സീനിയര്‍ സെക്കണ്ടറി താനൂര്‍(0,2), ഐ എസ് എസ് സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ പെരിന്തല്‍മണ്ണ(15, 31),
എം ഐ സി സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെറുകര(10, 03),ഹില്‍ടോപ്പ് പബ്ലിക്ക് സ്‌കൂള്‍ മറവഞ്ചേരി(10), ഭാരതീയ വിദ്യാഭവന്‍ തിരുനാവായ, പീ വീ സ് പബ്ലിക് നിലമ്പൂര്‍ ( 17, 29 )പീവീസ് മോഡല്‍ സ്‌കൂള്‍ നിലമ്പൂര്‍ (20,12), കാലിക്കറ്റ് എയര്‍പോര്‍ട്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കരിപ്പൂര്‍, അല്‍അമീന്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവയാണ് ജില്ലയില്‍ നൂറുമേനി വിജയം നേടയ സ്‌കൂളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."