HOME
DETAILS
MAL
പവിത്രന് വധക്കേസ്: തെളിവെടുപ്പു നടത്തി
backup
December 07 2016 | 01:12 AM
കൂത്തുപറമ്പ്: കണ്ണവം തൊടീക്കളത്തെ സി.പി.എം നേതാവ് പവിത്രന് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആര്.എസ്.എസ് പ്രവര്ത്തകന് മാഹി ചെമ്പ്രയിലെ സുബീഷിനെ (30) കേസിന്റെ തെളിവെടുപ്പിനു ശേഷം പൊലിസ് തിരികെ കോടതിയില്‍ ഹാജരാക്കി. പൊലിസിന്റെ അപേക്ഷ പ്രകാരം കഴിഞ്ഞ വ്യാഴാഴ്ച ആറു ദിവസത്തേക്കായിരുന്നു കൂത്തുപറമ്പ് ജുഡിഷ്യല്‍ ഒന്നാംക്ലാസ് മജിസ്ടേറ്റ് കോടതി ചോദ്യംചെയ്യുന്നതിനും തെളിവെടുക്കുന്നതിനുമായി സുബീഷിനെ പൊലിസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. എന്നാല്‍ തെളിവെടുപ്പു പൂര്‍ത്തിയായതിനാല്‍ ഇന്നലെ രാവിലെ പൊലിസ് ഇയാളെ തിരികെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."