വ്യാപാരി വ്യവസായി ഏകോപനസമിതി
രജിസ്ട്രേഷന് പുതുക്കിയതിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിപാലക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ രജിസ്ട്രേഷന് പുതുക്കിയതിനെതിരായ തൃശൂര്‍ ജില്ലാ റജിസ്ട്രാറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. പരാതിക്കാരുടെ ഭാഗം കേള്‍ക്കാതെയോ നോട്ടിസ് നല്കാതെയോ ആണ് ജില്ലാ റജിസ്ട്രാര്‍ റജിസ്ട്രേഷന് റദ്ദാക്കിയതെന്നും ഇതു സംബന്ധിച്ച അപേക്ഷകള്‍ പരിഗണിച്ച് രണ്ടുമാസത്തിനകം തീര്‍പ്പു കല്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ രജിസ്ട്രേഷന് ആദ്യം തൃശൂര്‍ ജില്ലാ റജിസ്ട്രാര്‍ പുതുക്കി നല്‍കിയിരുന്നെങ്കിലും, പിന്നീട് പരാതിയെത്തുടര്‍ന്നു റദ്ദാക്കിയിരുന്നു. ഇതേത്തുടര്‍ന്ന്, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി. വി. ചുങ്കത്താണ് ഹൈക്കോടതിയെ സമീപിച്ചത്.
ഇതുപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പേരും കൊടിയും എംബ്ലവും ഉപയോഗിക്കാനുള്ള അവകാശം സംഘടനയ്ക്ക് മാത്രമാകുമെന്നും അല്ലാതെ ഉപയോഗിക്കുന്നവര്‍ക്കെതിരേ നിയമ നടപടി സ്വീകരിക്കുമെന്നും വൈസ് പ്രസിഡന്റ് പി.എ.എം.ഇബ്രാഹിം,ജനറല്‍ സെക്രട്ടറി ജോബി. വി. ചുങ്കത്ത്,സെക്രട്ടറികെ.വി. അബ്ദുള്‍ ഹമീദ്, പി.എം.എം.ഹബീബ് എന്നിവര്‍ അറിയിച്ചു. മുന്‍പ് രജിസ്ട്രേഷന് പുതുക്കിയ റജിസ്ട്രാറുടെ നടപടി ഹൈക്കോടതി വിധിയില്‍ ശരിവച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."