ആറളം സമ്പൂര്‍ണ കാന്‍സര്‍ വിമുക്ത പഞ്ചായത്താകും
ഇരിട്ടി: ആറളം പഞ്ചായത്തിനെ സമ്പൂര്‍ണ കാന്‍സര്‍ വിമുക്ത പഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി കാന്‍സര്‍ നിയന്ത്രണ പ്രതിരോധ ചികിത്സാ പദ്ധതിക്കു നാളെ കീഴ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ തുടക്കം കുറിക്കുമെന്ന് പ്രസിഡന്റ് ഷിജി നടുപറമ്പില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ആറളംഫാം പട്ടിക വര്‍ഗ്ഗ പുനരധിവാസ മേഖലയില്‍ ഉള്‍പ്പെടെ കാന്‍സര്‍ മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ കണ്ണീരൊപ്പുന്നതിനും വിവിധ തരത്തില്‍ വേദന അനുഭവിക്കുന്നവരുടെ രക്ഷയും ആശ്വാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അവര്‍ പറഞ്ഞു.
തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററിന്റെയും കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെയും കുടുംബശ്രീയുടെയും സഹകരണത്തോടെ അഞ്ചു വര്‍ഷം കൊണ്ടണ്ട് പൂര്‍ത്തീകരിക്കുന്ന രീതിയിലാണു പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വിശദമായ വിവരശേഖരണ നടപടികള്‍ ഇതിനകം പൂര്‍ത്തീകരിച്ചതായും പ്രസിഡന്റ് പറഞ്ഞു.
സര്‍വേയില്‍ കണ്ടെണ്ടത്തിയ രോഗികളെയും സംശയ നിവാരണം ആവശ്യമുള്ളവരെയും തുടര്‍ ചികിത്സയ്ക്കു വിധേയമാക്കും. ആറളം ഫാം പുനരധിവാസ മേഖലയിലെ വിവിധ ബ്ലോക്കുകള്‍ കേന്ദ്രീകരിച്ചു ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നാലു ക്യാംപുകള്‍ സംഘടിപ്പിക്കും. കൂടാതെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് ഏപ്രില്‍ മുതല്‍ നടപ്പിലാക്കി വരുന്ന 'ശുചിത്വ ഗ്രാമം സുന്ദര ഭവനം' പദ്ധതി തുടര്‍പദ്ധതിയായി കൊണ്ടണ്ടു പോകും. ഈ മാസം ഒന്നു മുതല്‍ പഞ്ചായത്ത് ഡിസ്‌പോസിബിള്‍ ഫ്രീ പഞ്ചായത്തായി ഓഫിസുകള്‍ പ്രവര്‍ത്തിക്കുകയും 50 മെക്രോണ്‍ താഴെയുള്ള പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായി നിരോധിച്ചതായും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ വേലായുധന്‍, അരവിന്ദന്‍, ത്രേസ്യാമ കൊങ്ങോല, ജിമ്മി അന്തിനാട്ട്, ജോഷി പാലമറ്റം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."