ന്യൂനപക്ഷ അവകാശദിനം: കോഴിക്കോട്ട് സെമിനാര്‍
കോഴിക്കോട്: ദേശീയ ന്യൂനപക്ഷ അവകാശ ദിനാചരണത്തോടനുബന്ധിച്ച് 17 ന് രാവിലെ 10 മണിക്ക് കോഴിക്കോട് ഇന്‍ഡോര്‍ സ്റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ വിപുലമായ പരിപാടികള്‍ നടത്താന്‍ ന്യൂനപക്ഷ വിദ്യാഭ്യാസസമിതി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ആനുകാലിക പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹാരമാര്‍ഗങ്ങളും ചര്‍ച്ച ചെയ്യുന്ന സെമിനാറില്‍ പ്രമുഖവ്യക്തികള്‍ പങ്കെടുക്കും.
ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്ന ഗ്രാന്റുകള്‍ നിഷേധിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരേ കൂട്ടായ പ്രക്ഷോഭത്തിന് സെമിനാര്‍ രൂപം നല്‍കും.
ആലോചനാ യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. മുസ്തഫ മുണ്ടുപാറ, മെട്രോ മുഹമ്മദ് ഹാജി, നടുക്കണ്ടി അബൂബക്കര്‍, സുബൈര്‍ നെല്ലിക്കാപറമ്പ്, കെ.പി മുഹമ്മദലി ഹാജി, നിസാര്‍ ഒളവണ്ണ, അബ്ദുറഹിമാന് പെരിങ്ങാടി, കെ.മൊയ്തീന്‍കോയ, സി.പി അബ്ദുല്ല, എ.കെ.മുസതഫ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."