ഫൈസല്‍വധം ; യഥാര്‍ഥ കുറ്റവാളികളെ ഉടന്‍ പിടികൂടണം: സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
തേഞ്ഞിപ്പലം: കൊടിഞ്ഞിയിലെ ഫൈസല്‍ വധക്കേസ് വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ശരിയായ അന്വേഷണത്തിലൂടെ യഥാര്‍ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. രാജ്യത്ത് സാമുദായിക സ്പര്‍ധ വളര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ചിലരുടെ നീക്കം ആപത്കരമാണ്.
ഡമ്മി കുറ്റവാളികളെ അവതരിപ്പിച്ച് യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം സൃഷ്ടിക്കുന്നതിനാലാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. യാസര്‍ വധക്കേസിലെ പ്രതികള്‍ ഫൈസല്‍ വധത്തിലും പ്രവര്‍ത്തിച്ചുവെന്നത് ഗൗരവത്തോടെ കാണണമെന്നും യോഗം ആവശ്യപ്പെട്ടു.
സി.കെ.എം. സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ടി.കെ. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ കൊടക്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, കെ.എം. അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, എം.എ. ചേളാരി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ തൃശൂര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, കെ.കെ. ഇബ്‌റാഹീം മുസ്‌ലിയാര്‍ കോഴിക്കോട്, ഹുസൈന്‍കുട്ടി മൗലവി പുളിയാട്ടുകുളം, അബൂബക്കര്‍ സാലൂദ് നിസാമി കാസര്‍കോട്, അബ്ദുസ്സമദ് മൗലവി മുട്ടം,
പി.ഹസന്‍ മുസ്‌ലിയാര്‍ വണ്ടൂര്‍, അബ്ദുല്‍ ഖാദര്‍ ഖാസിമി വാളക്കുളം, ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ ആലപ്പുഴ, ശരീഫ് കാശിഫി കൊല്ലം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, അന്‍വര്‍ സ്വാദിഖ് മുസ്‌ലിയാര്‍ കര്‍ണാടക, കെ.എച്ച്. അബ്ദുസ്സ്വമദ് ദാരിമി എറണാകുളം, ഹാശിം ബാഖവി ഇടുക്കി, മുഹമ്മദ് ഖാസിം അന്‍വരി കന്യാകുമാരി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."