HOME
DETAILS
MAL
കാര്‍ഷിക വിളകള്‍ക്ക് നികുതി ചുമത്തില്ല: മന്ത്രി രവിശങ്കര്‍ പ്രസാദ്
backup
December 07 2016 | 01:12 AM
നൈനിറ്റാള്‍: കര്‍ഷകരുടെ വിളകള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ബി.ജെ.പിയുടെ പരിവര്‍ത്തന്‍ യാത്രയില്‍ സംസാരിക്കവേയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. കര്‍ഷകര്‍ക്ക് ഒരിക്കലും ആദായനികുതി ചുമത്തില്ല. അവരുടെ കുടുംബത്തിലെ സ്ത്രീകളുടെ ആഭരണങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തില്ല. ഇക്കാര്യത്തില്‍ എതിരാളികള്‍ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നത്. നോട്ടുപിന്‍വലിക്കലിലൂടെ രാജ്യം കറന്‍സിരഹിത സമൂഹത്തിലേക്ക് മാറികൊണ്ടിരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."