HOME
DETAILS
MAL
പോസ്റ്റ് ഓഫിസ് വഴി പണം കൈമാറ്റം: സി.ബി.ഐ അന്വേഷണം തുടങ്ങി
backup
December 07 2016 | 01:12 AM
ഹൈദരാബാദ്: പോസ്റ്റ് ഓഫിസ് വഴി വന്‍തോതില്‍ പണം കൈമാറുന്നുണ്ടെന്ന വിവരത്തെതുടര്‍ന്ന് സി.ബി.ഐ അന്വേഷണം തുടങ്ങി. ചില ബിസിനസുകാരാണ് ഇത്തരത്തില്‍ പണം കൈമാറുന്നതെന്നാണ് സി.ബി.ഐ കണ്ടെത്തിയിട്ടുള്ളത്.
ഇതേതുടര്‍ന്ന ഹൈദരാബാദില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടെത്തിയെങ്കിലും ഇവരില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച നിലയില്‍ പണം കണ്ടെത്തിയിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചു.
അസാധുവാക്കിയ കോടിക്കണക്കിന് രൂപയാണ് ഹൈദരാബാദിലെ ഒരു പോസ്റ്റ് ഓഫിസ് വഴി മാറിയെടുത്തത്. പോസ്റ്റ് ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് മധ്യസ്ഥനായിട്ടാണ് ഇടപാട് നടത്തിയതെന്നും സി.ബി.ഐ കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."