HOME
DETAILS

പി.എസ്.സി അംഗങ്ങളുടെ പെന്‍ഷന്‍ വര്‍ധന മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടുതട്ടില്‍

  
backup
December 07 2016 | 01:12 AM

185100-2

തിരുവനന്തപുരം: കേരള പബ്ലിക് സര്‍വിസ് കമ്മിഷന്‍ അംഗങ്ങളുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ ഭിന്നാഭിപ്രായം. മുഖ്യമന്ത്രിയും ധനമന്ത്രിയും രണ്ടുതട്ടിലായതോടെ അംഗങ്ങളുടെ പെന്‍ഷന്‍ പരിഷ്‌കരണം അനിശ്ചിതത്വത്തിലായി. ഇതുസംബന്ധിച്ച ഫയല്‍ രണ്ടുതവണ മന്ത്രിസഭായോഗത്തിലെത്തിയെങ്കിലും തര്‍ക്കം കാരണം തീരുമാനമെടുക്കാനായിട്ടില്ല. അടുത്ത മന്ത്രിസഭായോഗത്തില്‍ ഫയല്‍ പരിഗണിക്കും.
അവസാന ശമ്പളത്തിന്റെ പകുതിയും കേന്ദ്രനിരക്കിലുള്ള ക്ഷാമബത്ത പരിധിയില്ലാതെയും കുടുംബപെന്‍ഷനും ഉള്‍പ്പെടെ പെന്‍ഷന്‍ നല്‍കണമെന്നാണ് പൊതുഭരണവകുപ്പ് ശുപാര്‍ശ ചെയ്തത്. സംസ്ഥാന ഖജനാവിന് കോടിക്കണക്കിന് രൂപയുടെ ദീര്‍ഘകാല ബാധ്യത വരുത്തുന്നതാണ് ഈ പെന്‍ഷന്‍ പരിഷ്‌കരണം. ഇതിനാല്‍ പി.എസ്.സി അംഗങ്ങള്‍ക്ക് പൂര്‍ണ പെന്‍ഷന്‍ നടപ്പിലാക്കേണ്ടതില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. എന്നാല്‍ പൂര്‍ണ പെന്‍ഷന്‍ നടപ്പിലാക്കണമെന്ന കടുംപിടുത്തത്തിലാണ് ധനമന്ത്രി തോമസ് ഐസക്.
സംസ്ഥാനം വന്‍സാമ്പത്തികപ്രതിസന്ധി നേരിടുന്നതിനിടെ പൂര്‍ണ പെന്‍ഷന്‍ അനുവദിക്കുന്നത് സംസ്ഥാനത്തിന് കോടിക്കണക്കിന് ബാധ്യതയുണ്ടാക്കുമെന്നായിരുന്നു ഇരുവരും ധനമന്ത്രിയെ അറിയിച്ചത്. ആറുവര്‍ഷം പൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്ക് 33,200 രൂപയാണ് നിലവിലുള്ള പെന്‍ഷന്‍.
പരിഷ്‌കരണം വന്നാല്‍ അംഗങ്ങള്‍ക്ക് 137 ശതമാനവും ചെയര്‍മാന് 157 ശതമാനവും പെന്‍ഷന്‍ വര്‍ധനവുണ്ടാകും. ഇതുപ്രകാരം അംഗങ്ങള്‍ക്ക് 79,000 വും ചെയര്‍മാന് 86000 രൂപയുമായിരിക്കും പുതിയ പെന്‍ഷന്‍. മാത്രമല്ല രണ്ടുവര്‍ഷം കഴിഞ്ഞ എല്ലാവര്‍ക്കും ഒരേ നിരക്കുമായിരിക്കും. 30 വര്‍ഷം സേവനമനുഷ്ഠിച്ച ജില്ലാ ജഡ്ജിമാരുടെ പെന്‍ഷന്‍ തുകയ്ക്ക് സമാനമാണിത്.
പത്താം ശമ്പള പരിഷ്‌കരണത്തിന്റെ ഭാഗമായി വന്ന പെന്‍ഷന്‍ പരിഷ്‌കരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശരാശരി 19 ശതമാനം മാത്രമാണ് വര്‍ധനവുള്ളത്.
30 വര്‍ഷത്തിലധികം സേവനത്തിലിരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനു പോലും 60,000 രൂപയാണ് പരമാവധി പെന്‍ഷന്‍. ഈ സാഹചര്യത്തിലാണ് വന്‍ ബാധ്യത വരുന്ന പെന്‍ഷന്‍ പരിഷ്‌കരണത്തിനായി ധനമന്ത്രി തോമസ് ഐസക് വാദിക്കുന്നത്. ധനമന്ത്രി രേഖാമൂലം നിരവധി തവണ പെന്‍ഷന്‍ വര്‍ധനയ്ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു.
എന്നാല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടപ്പിലാക്കിയാലുണ്ടാകുന്ന ഭവിഷ്യത്ത് ചൂണ്ടിക്കാട്ടി അന്നത്തെ ധനകാര്യ എക്‌സപെന്റീച്ചര്‍ സെക്രട്ടറി ബി ശ്രീനിവാസും ധനകാര്യ അഡീഷനല്‍ സെക്രട്ടറി കെ എം അബ്രാഹവും പലവട്ടം ഫയല്‍ തിരിച്ചയച്ചു.
സംഭവത്തില്‍ ഹൈക്കോടതി വിധിയുള്ളതിനാല്‍ പരിഷ്‌കരണം നടപ്പിലാക്കാതെ വഴിയില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്.
ഇക്കാര്യത്തില്‍ പൊതുഭരണ വകുപ്പിന്റെ ശുപാര്‍ശ അതേ പോലെ അംഗീകരിക്കണമെന്നും ഇക്കാര്യം പറഞ്ഞ് ഫയല്‍ തിരിച്ചയക്കേണ്ടതില്ലെന്നുമുള്ള കര്‍ശന നിര്‍ദേശമാണ് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. പരിഷ്‌കരണത്തിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കിയ മുഖ്യമന്ത്രി ഇടപെട്ടാണ് തീരുമാനം വൈകിപ്പിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.സുരേന്ദ്രന് ആശ്വാസം; മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ മുഴുവന്‍ പ്രതികളും കുറ്റവിമുക്തര്‍

Kerala
  •  2 months ago
No Image

 ഇറാന്റെ ആണവകേന്ദ്രങ്ങള്‍ തകര്‍ക്കുകയാണ് ഇസ്‌റാഈല്‍ ആദ്യം ചെയ്യേണ്ടത്; ബൈഡനെ തള്ളി ട്രംപ്

International
  •  2 months ago
No Image

മൂന്നാമൂഴം തേടി ബി.ജെ.പി, തിരിച്ചുവരവിന് കോണ്‍ഗ്രസ്; ഹരിയാന വിധിയെഴുതുന്നു

National
  •  2 months ago
No Image

കോട്ടയം പൊന്‍കുന്നത്ത് രോഗിയുമായി പോയ ആംബുലന്‍സ് വീട്ടിലേക്ക് ഇടിച്ചു കയറി രോഗി മരിച്ചു

Kerala
  •  2 months ago
No Image

പുതുപ്പള്ളി സാധു എന്ന ആനയെ കിട്ടി;  അനുനയിപ്പിച്ച് പുറത്തേക്കെത്തിക്കാന്‍ ശ്രമം

Kerala
  •  2 months ago
No Image

ഉള്‍വനത്തില്‍ തിരച്ചില്‍; പുതുപ്പള്ളി സാധു അവശനിലയില്‍ കിടക്കുന്നുണ്ടോ എന്നും പരിശോധന

Kerala
  •  2 months ago
No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago