ജഡ്ജിയെ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന് എം.പിമാര്‍
ന്യൂഡല്‍ഹി: തെലങ്കാന- ആന്ധ്രപ്രദേശ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.വി നാഗാര്‍ജ്ജുന റെഡ്ഡിയെ ഇംപീച്ച്‌മെന്റ് നടപടികള്‍ക്കു വിധേയമാക്കണമെന്നാവശ്യപ്പെട്ട് രാജ്യസഭയിലെ 61 എം.പിമാര്‍ സഭാ ചെയര്‍മാന്‍ ഹാമിദ് അന്‍സാരിക്കു കത്തുനല്‍കി.
ഭരണഘടനയുടെ 217ാം വകുപ്പ് അനുസരിച്ച് ജഡ്ജിയെ കുറ്റവിചാരണചെയ്യണമെന്നാണ് കത്തിലെ ആവശ്യം. കോണ്‍ഗ്രസ് നേതാക്കളായ ദ്വിഗ്‌വിജയ് സിങ്, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, കുമാരി ഷെല്‍ജ, പി.എല്‍ പുനിയ, ശാന്താറാം നായിക്ക്, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഡി. രാജ (സി.പി.ഐ), ശരത് യാദവ് (ജെ.ഡി.യു), നരേശ് അഗര്‍വാള്‍, നീരജ് ശേഖര്‍ (സമാജ് വാദി പാര്‍ട്ടി) തുടങ്ങിയ 61 രാജ്യസഭാംഗങ്ങളാണ് അപേക്ഷയില്‍ ഒപ്പുവച്ചത്. അതേസമയം, ബി.ജെ.പിയിലെയോ എന്‍.ഡി.എ സഖ്യകക്ഷികളിലെയോ അംഗങ്ങളാരും അപേക്ഷയില്‍ ഒപ്പുവച്ചിട്ടില്ല.
ദലിത് വംശജനായ ജില്ലാജഡ്ജി എസ്. രാമകൃഷ്ണനോട് വിവേചനപരമായി പെരുമാറിയെന്നതുള്‍പ്പെടെയുള്ള പരാതികളാണ് ജസ്റ്റിസ് നാഗാര്‍ജുനക്കെതിരേയുള്ളത്.
സഹോദരനും പബ്ലിക് പ്രോസികൂട്ടറുമായ പവന്‍കുമാറിനു വേണ്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തതടക്കമുള്ള പരാതിയും ജസ്റ്റിസ് നാഗാര്‍ജുനക്കെതിരെയുണ്ട്. ഹൈക്കോടതി ജഡ്ജിയെന്ന നിലയില്‍ ജസ്റ്റിസ് നാഗാര്‍ജുന തന്റെ പദവി ദുരുപയോഗംചെയ്‌തെന്നും രാജ്യസഭാ ഉപാധ്യക്ഷനുള്ള കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."