HOME
DETAILS
MAL
ഫ്രഞ്ച് പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രാജിവച്ചു
backup
December 07 2016 | 01:12 AM
പാരിസ്: ഫ്രഞ്ച് ആഭ്യന്തര മന്ത്രി ബെര്‍നാഡ് കാസനോവ പുതിയ പ്രധാനമന്ത്രിയാകും. പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് രാജിവച്ചതിനെ തുടര്‍ന്നാണിത്. പ്രസിഡന്റായി മത്സരിക്കാനാണ് മാനുവല്‍ വാല്‍സ് രാജിവച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരിക്കും വാല്‍സ്.
ജൂണിലാണ് തെരഞ്ഞെടുപ്പ്. 230 പേര് കൊല്ലപ്പെട്ട പാരിസ് ഭീകരാക്രമണത്തിന്റെ സമയത്ത് കാസനോവയായിരുന്നു ആഭ്യന്തര മന്ത്രി. പ്രധാനമന്ത്രി മാനുവല്‍ വാല്‍സ് പ്രസിഡന്റ് ഫ്രാന്‍സ്വെ ഹൊളാദെക്ക് രാജിക്കത്ത് കൈമാറിയ ശേഷമാണ് പാര്‍ട്ടി പുതിയ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മാനുവല്സിന്റെ പേര് നിര്‍ദേശിച്ചത്. വാല്സിന്റെ രാജി സ്വീകരിച്ചതായി ഫ്രഞ്ച് പ്രസിഡന്റ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."