HOME
DETAILS
MAL
ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് മരണം
backup
December 07 2016 | 05:12 AM
ന്യൂഡല്‍ഹി: ബംഗാളില്‍ ഗോഹട്ടി ക്യാപിറ്റല്‍ എക്‌സ്പ്രസ് പാളം തെറ്റി രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. ബിഹാറിലെ രജേന്ദ്ര നഗറില്‍നിന്നും ഗുവാഹട്ടിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പെട്ടത്. ട്രെയിന്റെ രണ്ടു ബോഗികള്‍ പാളം തെറ്റി. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്.
പശ്ചിമ ബംഗാളിലെ അലിപുര്‍ദോര്‍ ജില്ലയിലായിരുന്നു സംഭവം. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റു യാത്രക്കാര്‍ക്ക് പകരം യാത്രാസൗകര്യം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."