കൊണ്ടോട്ടി മേഖലയിലെ കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധന തുടങ്ങി
കൊണ്ടോട്ടി: മേഖലയിലെ കുടിവെള്ള കേന്ദ്രങ്ങളില്‍ നിന്നു വിതരണം ചെയ്യുന്ന വെള്ളത്തിന്റെ ഗുണമേന്മ പരിശോധന ആരോഗ്യ വകുപ്പ് കര്‍ശനമാക്കി. നഗരത്തില്‍ ടൈഫോയ്ഡ് രോഗ പ്രതിരോധ പരിപാടികളുടെ ഭാഗമായാണ് പ്രധാനപ്പെട്ട 15 കുടിവെള്ള കേന്ദ്രങ്ങളില്‍ നിന്നും വെളളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് വാട്ടര്‍ അഥോറിറ്റിയുടെ ക്വാളിറ്റി കണ്‍ട്രോള്‍ ഡിവിഷനിലേക്ക് അയച്ചത്. ടൗണിലെ പ്രധാന കുടിവെള്ള സ്രോതസുകളെ കൂടാതെ കാന്തക്കാട് ജി.എം.യു.പി സ്‌കൂള്‍, കാഞ്ഞിരത്തിങ്ങല്‍ ജി.എം.എല്‍.പി സ്‌കൂള്‍, ചുങ്കം ജി.എം.എല്‍.പി സ്‌കൂള്‍, പൊലിസ് സ്റ്റേഷന്‍ വളപ്പിലെ കിണര്‍ എന്നിവയുള്‍െപ്പടെ 15 കേന്ദ്രങ്ങളില്‍ നിന്നും സാമ്പിള്‍ ശേഖരിച്ചത്.
മേഖലയില്‍ വിതരണം ചെയ്യപ്പെടുന്ന കുടിവെളളം വഴി ടൈഫോയ്ഡ് ഉള്‍െപ്പടെയുളള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് പരിശോധന. രണ്ടു മാസമായി നെടിയിരുപ്പ് മേഖലയില്‍ നൂറു കണക്കിന് ആളുകള്‍ക്ക് ടൈഫോയിഡിനേക്കാള്‍ വേഗത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകുന്ന പാരാടൈഫോയിഡ് രോഗം പിടിപെട്ടിരുന്നു. മേഖലയില്‍ വിതരണം ചെയ്ത കുടിവെള്ളം വഴിയാണ് രോഗം പടര്‍ന്നതെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിന്റെ കൂടി പാശ്ചാത്തലത്തിലാണു പരിശോധന കര്‍ക്കശനമാക്കിയത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ഉമര്‍ഫാറൂഖിന്റെ നിര്‍ദേശത്തില്‍ കൊണ്ടോട്ടി സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ.സുരേഷ് ബാബു, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ പി.പ്രകാശ്, വി.പി ദിനേശ്, ലൈജു, സുരേഷ് കുമാര്‍, ചിത്രലാല്‍ കെ.ഷാജു നേതൃത്വം നല്‍കി. കൊണ്ടോട്ടി നഗരസഭ ചെയര്‍മാന്‍ സി.നാടിക്കുട്ടിയുടെ മേല്‍ നോട്ടത്തില്‍ ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളും പരിശോധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."