HOME
DETAILS

വാഹന പാര്‍ക്കിങ് തോന്നിയപടി; നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികള്‍ക്ക് ദുരിതം

  
backup
December 07 2016 | 06:12 AM

%e0%b4%b5%e0%b4%be%e0%b4%b9%e0%b4%a8-%e0%b4%aa%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%a4%e0%b5%8b%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf-2

നെടുമങ്ങാട്: സ്വകാര്യ വാഹനങ്ങളുടെ തോന്നുംപടിയുള്ള പാര്‍ക്കിങ് നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികളെ ദുരിതത്തിലാക്കുന്നു.
ഒ.പി യില്‍ എത്തുന്നവരുടെയും സന്ദര്‍ശകരുടെയും വാഹനങ്ങള്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് മുന്നില്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്യുകയാണ്. ഇതുകാരണം ക്യാഷ്വാലിറ്റിയില്‍ എത്തേണ്ട ആംബുലന്‍സുകളും അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടു വരുന്ന വാഹനങ്ങളും കുരുക്കില്‍പ്പെട്ട് ഏറെ നേരം വഴിയില്‍ കിടക്കേണ്ട സ്ഥിതിയാണ്.
അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ നിലവില്‍ ഓര്‍ത്തോ, ദന്തല്‍ വിഭാഗങ്ങള്‍ കൂടാതെ ഇന്‍ജക്ഷന്‍, ഒ.പി ടിക്കറ്റ് കൗണ്ടര്‍ എന്നിവയും പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസം ആയിരക്കണക്കിനു പേരാണ് ആശുപത്രിയിലെത്തുന്നത്. ഇവര്‍ക്കായി കൃത്യമായ പാര്‍ക്കിങ് സംവിധാനം ഒരുക്കാന്‍ അധികൃതര്‍ക്കു കഴിഞ്ഞിട്ടില്ല. ആശുപത്രി വളപ്പില്‍ പ്രവേശിക്കുന്ന വാഹന ഉടമകളില്‍ നിന്നും പാര്‍ക്കിങ് ഫീസ് ഈടാക്കാറുണ്ടെങ്കിലും എവിടെ പാര്‍ക്ക് ചെയ്യണമെന്ന നിര്‍ദേശം ബന്ധപ്പെട്ടവര്‍ നല്‍കുന്നില്ല. പുതിയ കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ മോര്‍ച്ചറിക്ക് സമീപം മുമ്പുണ്ടായിരുന്ന പാര്‍ക്കിങ് സൗകര്യം ഇപ്പോള്‍ നിലവിലില്ല.
പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ ഒന്നിലധികം ആംബുലന്‍സുകള്‍ ഒരുമിച്ച് എത്തേണ്ട സാഹചര്യം ഉണ്ടായാല്‍ കടുത്ത ദുരിതമായിരിക്കും നേരിടേണ്ടി വരിക.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago