മോദി ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: എസ്.ടി.യു
കൊല്ലം: ജനാധിപത്യത്തെ കശാപ്പ് ചെയ്ത് ഏകാധിപതിയാകാനാണ് മോദി ശ്രമിക്കുന്നതെന്നും അതിന്റെ ദുരന്തമാണ് കറന്‍സി വിഷയത്തിലൂടെ ഇന്ത്യയിലെ സാധാരണക്കാര്‍
അനുഭവിക്കുന്നതെന്നും സ്വതന്ത്ര തൊഴിലാളി യൂനിയന്‍ (എസ്.ടി.യു) ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
കേന്ദ്ര ഗവണ്മെന്റിന്റെ അശാസ്ത്രീയവും ഗൃഹപാഠമില്ലാത്തതുമായ സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കെതിരെ 14 ന് രാവിലെ 10 മണിയ്ക്ക് കൊല്ലം ഹെഡ് പോസ്റ്റാഫിസിനു
മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് കക്കാക്കുന്ന് ഉസ്മാന് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അമ്പുവിള ലത്തീഫ്, വൈസ് പ്രസിഡന്റ് കാട്ടൂര്‍ ബഷീര്‍, സെക്രട്ടറി താഷ്കന്റ് കാട്ടിശ്ശേരി, പുന്നല ഷാജഹാന്, ചക്കാല നാസര്‍, തോപ്പില്‍ നൗഷാദ്, ചകിരിക്ക ട അന്‍സാരി, എ.എ.സലാം, എം.എം.അഷ്റഫ് ബായി, വി.ബാബു, പറമ്പില്‍ സുബൈര്‍, നൗഷാദ്, ശ്രീകുമാര്‍ ,ഹിഷാം സംസം, ജലാലുദ്ദീന്‍ കുണ്ടറ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."