ഹരിതകേരളം മിഷന്‍ ജില്ലാതല ഉദ്ഘാടനം നാളെ
കൊല്ലം: നവകേരള സൃഷ്ടിക്കായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഹരിത കേരളം മിഷന്റെ ജില്ലാതല ഉദ്ഘാടനം കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ തഴവയല്‍ ഏലായില്‍ നാളെ വൈകുന്നേരം നാലിന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും.
പുന്നക്കുളം ഗ്രാമജ്യോതി കര്‍ഷക സംഘത്തിന്റെ എള്ളുകൃഷിക്കും പച്ചക്കറി കൃഷിക്കും തുടക്കം കുറിച്ചുകൊണ്ടാണ് ഉദ്ഘാടനം. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.കെ പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ് എന്നിവര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജഗദമ്മ ആമുഖപ്രഭാഷണം നടത്തും. ജില്ലാ കലക്ടര്‍ മിത്ര.ടി പദ്ധതി വിശദീകരിക്കും.
എം.എല്‍.എമാരായ മുല്ലക്കര രത്‌നാകരന്‍, എം. മുകേഷ്, ഐഷാ പോറ്റി, കോവൂര്‍ കുഞ്ഞുമോന്‍, എം. നൗഷാദ്, കെ.ബി. ഗണേഷ്‌കുമാര്‍, എന്‍. വിജയന്‍പിള്ള, ജി.എസ്. ജയലാല്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം. ശോഭന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവശങ്കരപ്പിള്ള, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. രാധാമണി, അനില്‍ എസ് കല്ലേലിഭാഗം, ശ്രീലേഖ വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഷൈലാ സലീം(വെളിയം), അയ്യാണിക്കല്‍ മജീദ്(ഓച്ചിറ), എസ്. എം. ഇക്ബാല്‍(ക്ലാപ്പന), എസ്. ശ്രീലത(തഴവ), കടവിക്കാട്ട് മോഹനന്‍(തൊടിയൂര്‍), പി. സെലീന(ആലപ്പാട്), മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിക്കും.
ജില്ലയിലെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണര്‍ (ജനറല്‍) അവതരിപ്പിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ. ഗിരിജാകുമാരി സുജലം സുഫലം പദ്ധതി വിശദീകരിക്കും. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ളി ശ്രീകുമാര്‍ സ്വാഗതവും കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രിലേഖ കൃഷ്ണകുമാര്‍ നന്ദിയും പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."