HOME
DETAILS
MAL
മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ 12% വര്‍ദ്ധന
backup
December 07 2016 | 09:12 AM
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കിയുടെ വില്‍പ്പനയില്‍ 12.2% വര്‍ദ്ധനവ്. 1,35,550 യൂനിറ്റാണ് കഴിഞ്ഞ നവംബര്‍ വരെയായി നടന്നത്. ആള്‍ട്ടോ,വാഗന് ആര്,സ്വിഫ്റ്റ്, റിറ്റ്സ്,സെലേറിയോ,ബലേനോ,ഡിസൈയര്‍,ഡിസയര്‍ ടൂര്‍,സിയസ് എന്നീ മോഡലുകളാണ് ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞത്.
മാരുതിയുടെ ചെറുകാറുകളായ ആള്‍ട്ടോയും വാഗന് ആറും വില്പനയില് 8.1 ശതമാനം വളര്‍ച്ചയാണുണ്ടായിരിക്കുന്നത്. സ്വിഫ്റ്റ്, റിറ്റ്സ്,ബലേനോ,ഡിസൈയര്‍ എന്നിവയില്‍ 10.8 ശതമാനം വളര്‍ച്ചയുമാണുണ്ടായത്. മാരുതിയുടെ മറ്റു മോഡലുകളിലും മികച്ച വില്‍പ്പനയാണ് ഈ വര്‍ഷം നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."