HOME
DETAILS
MAL
ജോലി വാഗ്ദാനം നല്കി പണം തട്ടിയ യുവാവ് പിടിയില്‍
backup
May 21 2016 | 20:05 PM
മരട് : വിദേശത്ത് ജോലി വാഗ്ദാനം നല്കി എറണാകുളം സ്വദേശിയില്‍ നിന്ന് നാല് ലക്ഷത്തോളം രൂപ തട്ടിയെടുത്ത യുവാവ് പോലീസ് പിടിയിലായി. സൗത്ത് ആഫ്രിക്കയില്‍ ഷിപ്പില്‍ 'റിഗ്ഗര്‍ 'ആയി ജോലി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയ ചേര്‍ത്തല ചേന്ദംപള്ളിപ്പുറത്ത് കിഴക്കേ തോട്ടുങ്കല്‍ വീട്ടില്‍ ജ്യോതിഷ്കുമാറാണ് മരട് പോലീസിന്റെ പിടിയിലായത്. പ്രതി വൈറ്റിലയില്‍ ഓഷ്യന്‍ ഡ്രീംസ് മറൈന്‍ മാനേജ്മെന്റ് എന്ന പേരില്‍ സ്ഥാപനം നടത്തിയാണ് ആ ളുകളെ കബളിപ്പിച്ച് പണം തട്ടിയിരുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷകമായ ശമ്പളം വാഗ്ദാനം ചെയ്ത് സൗത്ത് ആഫ്രിക്കയില്‍ ഷിപ്പുകളില്‍ ജോലി ശരിയാക്കി കൊടുക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പു നടത്തിയിരുന്നത്. പ്രതിയെ കൊച്ചി സിറ്റി കമ്മീഷണറുടെ ക്രൈം സ്ക്വാഡാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."