സഊദിയില്‍ പരിഷ്കരിച്ച കറന്‍സി ഉടന്‍ പുറത്തിറക്കുമെന്ന് സഊദി മോണിറ്ററി അതോറിറ്റി
ജിദ്ദ: സല്മാന് രാജാവിന്റെ ചിത്രം ആലേഖനം ചെയ്ത് പരിഷ്കരിച്ച കറന്‍സിയും പുതിയ നാണയങ്ങളും ഉടന്‍ പുറത്തിറക്കുമെന്ന് സഊദി മോണിറ്ററി അതോറിറ്റി (സാമ) അറിയിച്ചു. ആയിരം റിയാലിന്റെ കറന്‍സി പുറത്തിറക്കില്ലെന്നും സാമ വ്യക്തമാക്കി.
അതിനൂതന സാങ്കേതിക നിലവാരത്തോടെയും സുരക്ഷാമാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയുമുള്ള കറന്‍സി പുറത്തിറക്കുന്ന ദിവസം രാജാവുമായി ആലോചിച്ച് സാമ പ്രഖ്യാപിക്കും. നിലവിലുള്ള കറന്‍സികളുടെ പരിഷ്കരിച്ച പതിപ്പുകള്‍ പുറത്തിറക്കുമ്പോള്‍ ആയിരത്തിന്റെ റിയാല്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സാമ അറിയിച്ചു.
500 റിയാലിന്റെ കറന്‍സി നിലവിലുള്ള സാഹചര്യത്തില്‍ ആയിരത്തിന്റേത് ഉടന്‍ പുറത്തിറക്കേണ്ടതില്ലെന്നാണ് മോണിറ്ററി അതോറിറ്റിയുടെ നിലപാട്.
പരിഷ്കരിച്ച കറന്‍സികളോടൊപ്പം പുതിയ നാണയങ്ങളും അടുത്ത ദിവസങ്ങളില്‍ പൊതുജനങ്ങളുടെ കരങ്ങളിലത്തെും. 20 വര്‍ഷം മുമ്പ് ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയ ഒരു റിയാല്‍ നാണയമായിരിക്കും സല്മാന് രാജാവിന്റെ ചിത്രത്തോടെ പുറത്തിറക്കുക. അതേസമയം ഏതെല്ലാം കറന്‍സികളില്‍ സല്മാന് രാജാവിന്റെ ചിത്രമുണ്ടാവുമെന്ന് സാമ വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."