ഇടതുപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേടിയ വിജയം: ജോസഫ് വാഴയ്ക്കന്‍
മുവാറ്റുപുഴ: കള്ള പ്രചരണങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങളും അതി മനോഹരമായി പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചതാണ് മൂവാറ്റുപുഴയില്‍ തന്റെ പരാജയത്തിനുകാരണമായതെന്ന് ജോസഫ് വാഴയ്ക്കന്‍.
മൂവാറ്റുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലെബി സജീന്ദ്രന്റെ പറഞ്ഞുവെന്ന പേരില്‍ തനിക്കെതിരെ പ്രചരിപ്പിച്ച ഓഡിയോ സംഭാഷണം എഡിറ്റ് ചെയ്ത് കൃത്രിമമായി സൃഷ്ടിച്ചതാണ്. തുടര്‍ന്ന് വ്യാജ വാര്‍ത്തയടങ്ങുന്ന സപ്‌ളിമെന്റ് ഇടതുമുന്നണി പ്രസിദ്ധീകരിച്ചു. ഇതിനെതിരെ നിയമ വിദഗ്ധരുമായി ആലോചിച്ച് വേണ്ട നടപടി സ്വീകരിക്കും. യു.കെ.യില്‍ ബിസിനസ്സുണ്ടെന്ന് ആരോപിക്കുമ്പോള്‍ യു.കെ. യില്‍ പോയിട്ടുപോലുമില്ലെന്ന് വാഴയ്ക്കന്‍ പറഞ്ഞു.
അമേരിക്കയില്‍ പാറമട ലോബിയമായി കറങ്ങിനടക്കുന്നുവെന്ന് കാണിക്കാന്‍ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു. പഴയ പാലത്തിന്റെ പേരില്‍ അഴിമതി ആരോപിച്ചവര്‍ ഇതുവരെ ഒരുരൂപപോലും കരാറുകാരന്‍ നല്കിയിട്ടില്ല. വിവരാവകാശ രേഖയനുസരിച്ചുള്ള തെളിവും ജോസഫ് വാഴയ്ക്കന്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."