ഹുബ്ബുറസൂല്‍ ഹുബ്ബുല്‍ വഥന്‍' ജില്ലാ മിലാദ് സെമിനാര്‍ മണ്ണാര്‍ക്കാട്ട്
'
എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മിലാദ് കാംപയിനിന്റെ ഭാഗമായാണ് സെമിനാര്‍
പാലക്കാട്: 'ഹുബ്ബുറസൂല്‍ ഹുബ്ബുല്‍വഥന്‍' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് സംസ്ഥാന വ്യാപകമായി ആചരിക്കുന്ന മിലാദ് കാംപയിനിന്റെ ഭാഗമായി ജില്ലാ മിലാദ് സെമിനാറും പ്രവാചക പ്രകീര്‍ത്തന സദസ്സും ഈ മാസം 28നു കാലത്ത് 10 മണിക്ക് മണ്ണാര്‍ക്കാട് കുന്തിപ്പുഴ കമ്യൂണിറ്റി ഹാളില്‍ നടത്താന്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് വലിയ ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിക്ക് സ്വീകരണം നല്‍കാനും തീരുമാനിച്ചു. സമസ്ത പ്രസിഡന്റ് എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന പ്രസിഡന്റ് അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചടങ്ങില്‍ സംബന്ധിക്കും.
ജനുവരി ഏഴിന് നെന്മാറ-അടിപ്പരണ്ട എന്‍.എച്ച് മഹല്‍ ഓഡിറ്റോറിയത്തില്‍ ജീലാനി സന്ദേശസംഗമം നടത്താനും പകല്‍ 11 ന് ജില്ലാ കൗണ്‍സില്‍ മീറ്റും സംഘടിപ്പിക്കും. ഡിസംബര്‍, ജനുവരി മാസങ്ങളിലായി തൃത്താല, ഒറ്റപ്പാലം, കോങ്ങാട്, പാലക്കാട്, കുഴല്‍മന്ദം, ആലത്തൂര്‍, നെന്മാറ എന്നീ മണ്ഡലങ്ങളില്‍ 'മുന്നേറ്റം 2016' എന്ന പേരില്‍ മണ്ഡലം നേതൃസംഗമങ്ങള്‍ ചേരാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും സെക്രട്ടറി എ.എ ഖാദര്‍ അന്‍വരി കൈറാടി നന്ദിയും പറഞ്ഞു. ഇ. അലവി ഫൈസി കുളപ്പറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി കച്ചേരിപ്പറമ്പ്, ഇ.വി ഖാജാ ദാരിമി തൂത, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, എം.വീരാന്‍ ഹാജി പൊട്ടച്ചിറ, എം.ടി സൈനുദല്‍ ആബിദീന്‍ മാസ്റ്റര്‍ പനമണ്ണ, പി.ടി ഹംസ ഫൈസി പാലക്കാട്, കെ. അബ്ദുല്‍ഖാദര്‍ ഫൈസി തലക്കശ്ശേരി, സംസം ബശീര്‍ അലനല്ലൂര്‍, യു. അലി ഹസനി കൊഴിഞ്ഞാമ്പാറ, ടി. ഇബ്രാഹിംകുട്ടി മാസ്റ്റര്‍ കുമ്പിടി, സി. മുഹമ്മദലി ഫൈസി കോട്ടോപ്പാടം, ടി.ടി ഉസ്മാന്‍ ഫൈസി, ടി.എച്ച് സുലൈമാന്‍ ദാരിമി, സി.ശാഹുല്‍ ഹമീദ് ഫൈസി കോട്ടായി, കെ.എം ബശീര്‍ ദാരിമി, എം.ടി മുസ്തഫ അശ്‌റഫി കക്കുപ്പടി, മുസ്തഫ മുസ്‌ലിയാര്‍ ഇരട്ടകുളം, എന്‍ സൈനുദ്ധീന്‍ മന്നാനി, റശീദ് ഉലൂമി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."