ക്രിസ്മസ്-പുതുവത്സര ആഘോഷം ലഹരിമുക്തമാക്കാന്‍ കണ്‍ട്രോള്‍റൂം
പാലക്കാട്: ക്രിസ്തുമസ്-പുതുവത്സര ആഘോഷത്തോടനുബന്ധിച്ച് മയക്കുമരുന്നിന്റെയും വ്യാജമദ്യത്തിന്റെയും ഉല്‍പാദനവും വിതരണവും തടയുന്നതിനായി എക്‌സൈസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല കണ്‍ട്രോള്‍റൂം തുറന്നു.
വാഹന പരിശോധന കര്‍ശനമാക്കുന്നതിനായി താലൂക്ക് തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സും പ്രവര്‍ത്തനം തുടങ്ങി. അബ്കാരി, മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍റൂം നമ്പറായ 0491 2505897, 9447178061, 9496002869 മുഖേന അറിയിക്കാം.
എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ് നമ്പറുകള്‍ - സ്‌പെഷല്‍ സ്‌ക്വാഡ്: 0491 - 2526277, 9400069608, പാലക്കാട് -0491 - 2539260, 9400069430, ചിറ്റൂര്‍ - 04923 222272, 9400069610, ആലത്തൂര്‍ - 04922 222474, 9400069612, ഒറ്റപ്പാലം - 0466 2244488, 9400069616, മണ്ണാര്‍ക്കാട് -04924 225644, 9400069614, എക്‌സൈസ് ചെക്ക്‌പോസ്റ്റ് വാളയാര്‍ - 0491 2862191, 9400069631.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."