HOME
DETAILS
MAL
പൊലിസിനെ കബളിപ്പിച്ച് പ്രതി രക്ഷപ്പെട്ടു
backup
December 07 2016 | 18:12 PM
പുതുനഗരം: കളവുകേസിലെ പ്രതിയെ ചിറ്റൂര്‍ കോടതിയില്‍ എത്തിച്ചു തിരികേ പുതുനഗരം സ്റ്റേഷനിലേക്കു പോകുന്നതിനിടെ പൊലിസിനെ കബളിപ്പിച്ചു രക്ഷപ്പെട്ടു. വടവന്നൂര്‍, കീഴ്ചിറയില്‍ രാമദാസിന്റെ മകന് വിനോദാണ് (30) പൊലിസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടത്.ഇന്നലെ ഉച്ചകഴിഞ്ഞ് 12.30ന് മേട്ടൂപ്പാളയത്തായിരുന്നു സംഭവം. പൊലിസ് വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ മൂത്രമൊഴിക്കാന്‍ റോഡിലിറങ്ങിയ യുവാവ് പെട്ടെന്ന് വയലിലേക്കു ചാടി രക്ഷപ്പെടുകയായിരുന്നു. പൊലിസ് പിന്തുടര്ന്നു പിടികൂടാന്‍ ശ്രമിച്ചെങ്കിലും ഓടിരക്ഷപ്പെട്ടു. ചിറ്റൂര്‍-പുതുനഗരം പൊലിസ് വിനോദിനായി തെരച്ചില്‍ തുടരുകയാണ്. മോട്ടോര്‍ സൈക്കിള്‍ മോഷണത്തില്‍ ആലത്തൂര്‍ പൊലിസ് പിടികൂടി തെളിവെടുപ്പിനായി കൈമാറിയ പ്രതിയാണ് വിനോദ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."