ടി.എസ് കനാല്‍ സംരക്ഷണം: സംരക്ഷണ സമിതി രൂപീകരിച്ചു
കൊല്ലം: മണിയംകുളംപാലത്തിനും കുട്ടൂര്‍ പാലത്തിനും ഇടയിലുള്ള ടി.എസ്. കനാലും പരിസരവും മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കുന്നതിനായി ടി.എസ്.കനാല്‍ സംരക്ഷണ സമിതി രൂപീകരിച്ചു. ടി.എസ്. കനാലിന് ഇരുവശവും താമസിക്കുന്ന ആളുകള്‍ പങ്കെടുത്ത ബഹു ജന കണ്‍വെന്‍ഷനില്‍ വച്ചാണ് സംരക്ഷണ സമിതി രൂപീകരിച്ചത്. കനാലിന്റെ ഇരുവശങ്ങളിലും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് വലിയ പരിസ്ഥിതി പ്രശ്‌നമായി മാറിയ സാഹചര്യത്തിലാണ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍ മുന്‍കൈയെടുത്ത് ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചത്.
കോങ്ങാല്‍ കേഡസ് ഹാളില്‍ നടന്ന രൂപീകരണ യോഗം നഗരസഭ ചെയര്‍മാന്‍ കെ.പി.കുറുപ്പ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പരവൂര്‍ സജീബ് അധ്യക്ഷനായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ യാക്കൂബ്, കൗണ്‍സിലര്‍മാരായ അനില്‍പ്രകാശ്, ഷീല, സൗമ്യ, സതീഷ് വാവറ, ഷംജിത എന്നിവര്‍ പങ്കെടുത്തു.
സംരക്ഷണ സമിതി ഭാരവാഹികളായി പരവൂര്‍ സജീബ് (ചെയര്‍മാന്‍), അനില്‍പ്രകാശ് (കണ്‍വീനര്‍), രാജേന്ദ്രന്‍പിള്ള (ജോയിന്റ് കണ്‍വീനര്‍) എന്നിവരെയും കൗണ്‍സിലര്‍മാരായ എ. ഷുഹൈബ്, വി പ്രകാശ്, ഷീല, സൗമ്യ, ഷംജിത, സതീഷ് വാവറ, വിനോദ്ചന്ദ്രന്‍ എന്നിവര്‍ ഉള്‍പ്പെടെ 20 അംഗ കര്‍ണസമിതിയെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."