സ്വാപ് ഷോപ്പുകള്‍ ഇന്നുമുതല്‍
കൊല്ലം: ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ സ്വാപ് ഷോപ്പുകള്‍ ഇന്ന് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ മിത്ര റ്റി അറിയിച്ചു.
ഉപയോഗിച്ചതും വൃത്തിയുള്ളതും പുനരുപയോഗയോഗ്യവുമായ ഉത്പന്നങ്ങള്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുകയാണ് സ്വാപ് ഷോപ്പുകളിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഉപയോഗിക്കപ്പെടാത്ത വസ്തുക്കള്‍ ആവശ്യക്കാരിലെത്തിച്ച് മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും സാധിക്കും.
ഉപയോഗിക്കാതെ സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകള്‍, ചാര്‍ജറുകള്‍, ടി വി, മിക്‌സി, ഡെസ്‌ക് ടോപ് കമ്പ്യൂട്ടറുകള്‍, ലാപ് ടോപ്, സ്റ്റീല്‍ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, സ്‌കൂള്‍ ബാഗുകള്‍, ഷൂസുകള്‍, കുടകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ സ്വാപ് ഷോപ്പുകളില്‍ നല്‍കാം. ഉത്പന്നങ്ങള്‍ സൗജന്യമായി സ്വീകരിക്കുകയും ആവശ്യക്കാര്‍ക്ക് സൗജന്യമായി ഷോപ്പുകളില്‍നിന്ന് നല്‍കുകയും ചെയ്യും. ഷോപ്പുകളില്‍ ചിട്ടയും വൃത്തിയുമുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ഗ്രീന്‍ പ്രോട്ടോക്കോള്‍ ഉറപ്പുവരുത്തുകയുംവേണ
മെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
കൊല്ലം കോര്‍പ്പറേഷനിലും കരുനാഗപ്പള്ളി, പുനലൂര്‍ മുനിസിപ്പാലിറ്റികളിലും ചിറ്റുമല, ശാസ്താംകോട്ട, പത്തനാപുരം, വെട്ടിക്കവല, ചവറ, അഞ്ചല്‍, ചടയമംഗലം ബ്ലോക്ക് പഞ്ചായത്തുകളിലുമാണ് നാളെ സ്വാപ് ഷോപ്പുകള്‍ പ്രവര്‍ത്തനമാരംഭിക്കുക. മറ്റു കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളില്‍ ഷോപ്പുകള്‍ തുറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."