പെന്‍ഷന്‍കാര്‍ക്കുള്ള ചികിത്സാ പദ്ധതി അട്ടിമറിക്കുന്നു: കെ.കരുണാകരന്‍പിള്ള
കരുനാഗപ്പള്ളി: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേരളത്തിലെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്കുവേണ്ടി നടപ്പിലാക്കാന്‍ തുടങ്ങിയ സൗജന്യ ചികിത്സാപദ്ധതി അട്ടിമറിക്കാനുള്ള ഗൂഢനീക്കം അംഗീകരിക്കാനാകില്ലെന്നു കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.കരുണാകരന്‍പിള്ള .
കരുനാഗപ്പള്ളി നിയോജകമണ്ഡലം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തുടര്‍ന്നു നടന്ന പ്രതിനിധി സമ്മേളനം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എസ് ഗോപാലകൃഷ്ണപിള്ള അധ്യക്ഷനായി. ഡി.ചിദംബരന്‍, എ.നസീംബീവി, റ്റി.തങ്കച്ചന്‍, പി.ഗോപാലകൃഷ്ണന്‍ നായര്‍, ചക്കാലത്തറ ഗോപാലകൃഷ്ണന്‍, എന്‍.അജയകുമാര്‍, എ.എ.റഷീദ്, ചിറ്റക്കാട്ട് ഗോപിനാഥന്‍പിള്ള, ചെട്ടിയത്ത് രാമകൃഷ്ണപിള്ള, ജോണ്‍ ലിയോണ്‍, ജി. ജ്യോതി പ്രകാശ്, ജി.സുന്ദരേശന്‍, എ.മുഹമ്മദ് കുഞ്ഞ്, ഡി.തോമസ്, കോടിയാട്ട് രാമചന്ദ്രന്‍പിള്ള, എച്ച്. സെയിനുലാബ്ദ്ദീന്‍, പ്രൊഫ: ആര്‍.രവീന്ദ്രന്‍നായര്‍, എം.സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു.
പെന്‍ഷന്‍ പരിഷ്‌ക്കരണ കുടിശ്ശിക ഒറ്റത്തവണയായി നല്‍കുക, ക്ഷാമബത്ത കുടിശ്ശിക ഉടന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ യോഗം ഉന്നയിച്ചു. നിയോജകമണ്ഡലം ഭാരവാഹികളായി എ.എ. റഷീദ് (പ്രസിഡന്റ്), ആര്‍.വിജയന്‍ (സെക്രട്ടറി), പ്രൊഫ. ആര്‍ രവീന്ദ്രന്‍നായര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."