സംഘാടകസമിതി രൂപികരിച്ചു
കുന്നംകുളം: റവന്യുജില്ല സ്‌കൂള്‍കലോത്സവത്തിന്റെ സംഘാടകസമിതി രൂപികരിച്ചു. ജനുവരി 4, 5, 6, 7 ദിവസങ്ങളിലായി കുന്നംകുളം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കുന്നംകുളം ബഥനി സെന്റ് ജോണ്‍സ്, ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചിറളയം ബി.സി.ജി.എച്.എസ്.എസും ഉള്‍പ്പടെ 14 വേദികളിലായാണ് മത്സരം നടക്കുന്നത്. 4000 ത്തോളം പ്രതിഭകള്‍മാറ്റുരക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. കെ. രവീന്ദ്രനാഥ്, വ്യവസായമന്ത്രി എ.സി.മൊയ്തീന്‍ ,എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ രക്ഷാധികാരികളാക്കിയാണ് സംഘാടകസമിതി രൂപികരിച്ചിട്ടുള്ളത്. സംഘാടക സമിതി യോഗം കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സന്‍ സീതരവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം കെ.ജയശങ്കര്‍ അധ്യക്ഷനായി. തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സുമതി, ചാവക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫിസര്‍ മല്ലിക ടീച്ചര്‍, കുന്നംകുളം നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ ജനപ്രതിനിധികളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."