മാവോയിസ്റ്റ് വിഷയത്തില്‍ ചില ഇടത് സംഘടനകളുടെ നിലപാട് തെറ്റ്: എം.വി ഗോവിന്ദന്‍ മാസ്റ്റര്‍
വടക്കാഞ്ചേരി : നിലമ്പൂര്‍ കരുളായിയില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റ് കൊല്ലപ്പെട്ട വിഷയത്തില്‍ ചില ഇടത് നേതാക്കളും, പാര്‍ട്ടികളും സ്വീകരിച്ചിട്ടുള്ള നിലപാട് അങ്ങേയറ്റം തെറ്റാണെന്നും, ഇടത് ആശയങ്ങള്‍ക്ക് എതിരാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് പൊലിസുമായി ഉണ്ടായ ഏറ്റുമുട്ടലിലാണെന്ന് ഡി.ജി.പി ലോക് നാഥ് ബഹറ തെളിവ് സഹിതം വ്യക്തമാക്കിയിട്ടുള്ളതാണ് അത് അവിശ്വസി്‌ക്കേണ്ട ഒരു സാഹചര്യവും ഇന്ന് നിലവിലില്ല എങ്കിലും ജനങ്ങള്‍ക്കുള്ള സംശയങ്ങള്‍ ദുരീകരിക്കാന്‍ സമഗ്രമായ അന്വേഷണം നടന്ന് വരികയാണ് ഇതിന്റെ റിപ്പോര്‍ട്ട് പുറത്ത് വരുമ്പോള്‍ തങ്ങളുടെ നിലപാട് ശരിയാണെന്ന് തെളിയുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. തെറ്റ് പറ്റിയാല്‍ എന്നും തിരുത്താന്‍ തയ്യാറുള്ള പ്രസ്ഥാനമാണ് സി.പി.എം അത് എത്ര വലിയ സംഭവമാണെങ്കിലും അത് തന്നെയാണ് നിലപാട് വടക്കാഞ്ചേരി പീഡനത്തിന്റെ പേരില്‍ പാര്‍ട്ടിയെ കോണ്‍ഗ്രസും ബി.ജെ.പിയും ചേര്‍ന്ന് വേട്ടയാടുകയാണ് എന്നാല്‍ ജനഹൃദയങ്ങളില്‍ സ്ഥാന മുള്ള പ്രസ്ഥാനത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് ഈ കക്ഷികള്‍ മനസിലാക്കണം. നോട്ട് അസാധുവാക്കിയതിലൂടെ കള്ള പണക്കാര്‍ക്ക് കുട ചൂടിയ മോദി സാധാരണക്കാരെ നിത്യ ദുരിതത്തിലേക്ക് തള്ളിയിട്ട തായും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഗാന്ധിജിയെ വരെ കൊന്ന ആര്‍ എസ് എസുകാര്‍ക്ക് തങ്ങള്‍ക്ക് ആരേയും കൊല്ലാന്‍ അവകാശമുണ്ടെന്നാണ് നിലപാട്. സംസ്ഥാനത്തിന്റെ റേഷന്‍ വിതരണം അട്ടിമറിച്ചതിന് പിന്നില്‍ കോണ്‍ഗ്രസും, ബി ജെ.പിയുമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
കോണ്‍ഗ്രസിലെ ഒരു വിഭാഗവും, ബി.ജെ.പിയും ചേര്‍ന്ന് സി.പി.എമ്മിനെതിരെ കള്ള പ്രചരണം നടത്തുകയാണെന്ന് ആരോപിച്ച് സി.പി.എം വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നടന്ന റാലിയും, പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരി്ക്കുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍.സി.പി.എം ഏരിയാ കമ്മിറ്റി ഓഫിസ് പരിസരത്ത് നിന്ന് ആരംഭിച്ച . റാലി ഓട്ടുപാറയില്‍ സമാപിച്ചു പൊതു സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ സേവിയാര്‍ ചിറ്റിലപ്പിള്ളി അധ്യക്ഷനായി. ബേബി ജോണ്‍ , വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍, കെ.രാധാകൃഷ്ന്‍ അഡ്വ. കെ.ആര്‍ വിജയ, എന്‍.ആര്‍ ബാലന്‍, തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിച്ചു. സി.പി. എം ഏരിയാ സെക്രട്ടറിമാരായ പി.എന്‍ സുരേന്ദ്രന്‍ സ്വാഗതവും, എ.എസ്. കുട്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."