അടച്ചുപൂട്ടല്‍ ഭീഷണിയില്‍ കയര്‍ വ്യവസായ സഹകരണ സംഘം
മണലൂര്‍: ഇരുപതിയഞ്ച് തൊഴിലാളികള്‍ പ്രത്യക്ഷമായും അതിലേറെ തൊഴിലാളികള്‍ പരോക്ഷമായും തൊഴിലെടുക്കുന്ന വെങ്കിടങ്ങ് കയര്‍ വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. രൂക്ഷമായ യന്ത്ര തകരാറും കൂലി കുറവും മൂലം ഇതിനകം ഭൂരിഭാഗം തൊഴിലാളികളും മറ്റ് തൊഴില്‍ മാര്‍ഗങ്ങള്‍ തേടി കഴിഞ്ഞു.102 സെന്റ് ഭൂമിയും 4 ഗോഡൗണ്‍ണും, ഉണ്ട്. സാമ്പത്തീക പരാധീനത മൂലം ഗോഡൗണുകളുടെ നിര്‍മാണം നിലച്ചു. കരുവന്തല ക്ഷേത്ര പരിസരത്താണ് കോടികള്‍ വിലമതിക്കുന്ന കയര്‍ വ്യവസായ സംഘത്തിന്റെ യൂണിറ്റും അനുബന്ധ സൗകര്യങ്ങളും നിശ്ചലമായി കിടക്കുന്നത്. കോടികള്‍ ആസ്തിയായ കണക്കാക്കാമെങ്കിലും കെട്ടിട നികുതി കറന്റ് ബില്‍ എന്നിവപ്പോലും അടക്കാന്‍ ഗതിയില്ലാതെ വലയുകയാണ് സംഘം നടത്തിപ്പുകാര്‍. ബില്ലടക്കാത്തതിനാല്‍ നാലു മാസം മുമ്പ് വൈദ്യുതി വിഛേദിച്ചു. കഴിഞ്ഞ 10 വര്‍ഷമായി സെക്രട്ടറിക്ക് ശമ്പളമില്ലാത്തതിനാല്‍ ഇവരുടെ സേവനവും വഴിപാടായി.
പറവൂര്‍, വൈക്കം, കയറുകള്‍ പിരിക്കുന്നതിന് പരിശീലനം ലഭിച്ച തൊഴാലാളികളുണ്ടെങ്കിലും തൊഴിലെടുക്കുന്നതിനുള്ള യാതൊരു അടിസ്ഥാന പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ല. അടിസ്ഥാന സാഹചര്യങ്ങളൊരുക്കണമെങ്കില്‍ ചുരുങ്ങിയത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്ന് സംഘം പ്രസിഡന്റ് കെ.കെ ബാബു പറഞ്ഞു.റാട്ട്,ഓഫിസിലേക്ക് ആവശ്യമായ ഫര്‍ണീച്ചറുകള്‍, പച്ച തൊണ്ട് ഞാരാക്കി മാറ്റുന്നതിനുള്ള മെഷ്യന്‍, എന്നിവയെല്ലാം വാങ്ങണം. 2009 ല്‍ എസ്.ജി.എസ്.വൈ പദ്ധതി പ്രകാരം കയര്‍ഫെഡ് തൊഴിലാളികള്‍ക്ക് നല്‍കിയ റാട്ട് കേട് വന്നു പ്രവര്‍ത്തനം നിലച്ച വെങ്കിടങ്ങ് കയര്‍ സംഘംപുനരുദ്ധരിക്കാന്‍ ശക്തമായി ഇടപ്പെടുമെന്നും വിഷയം വ്യവസായ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും മുരളി പെരുനെല്ലി എം.എല്‍.എ പറഞ്ഞു. മണലൂര്‍ നിയോജക മണ്ഡലത്തിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളവ്യക്തിയാണ് വ്യവസായ മന്ത്രി എ.സി മൊയ്തീന്‍ എന്നത് ഗുണകരമാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."