മെഡിക്കല്‍ കോളജ് അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ സമ്മേളനത്തിന് വേദിയാകുന്നു
വടക്കാഞ്ചേരി: മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കേളജ് അന്താരാഷ്ട്ര മെഡിക്കല്‍ വിദ്യാഭ്യാസ സമ്മേളനത്തിന് വേദിയാകുന്നു. ദ്വിദിന ട്രാന്‍സ് - നാഷ്ണല്‍ മെഡ് കോണിന് ഇന്ന് തിരിതെളിയും. ഇത് രണ്ടാം തവണയാണ് തൃശൂര്‍ മെഡിക്കല്‍ കോളജ് അന്താരാഷ്ട്ര സമ്മേളനത്തിന് വേദിയാകുന്നതെന്ന് ഓര്‍ഗനൈസിങ് ചെയര്‍മാനും, മെഡിക്കല്‍ കോളജ് പിന്‍സിപ്പലുമായ പ്രൊഫസര്‍ ഡോ. എം.കെ. അജയകുമാര്‍ അറിയിച്ചു. അലൂമിനി അസോസിയേഷന്‍ ഹാളില്‍ മെഡിക്കല്‍ അധ്യാപകര്‍ക്കായി ദ്വിദിന നേതൃത്വ പരിശീലന ശില്‍പശാല, ഇ- പോസ്റ്റര്‍ മത്സരം , മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന ശില്‍പശാല, എന്നിവയാണ് പ്രധാന പരിപാടികള്‍. ഇന്ത്യയില്‍ നിന്നും വിദേശത്ത് നിന്നുമായി 500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ആസ്ട്രലിയയിലെ വോലൊങ്‌ഗോഗ് സര്‍വകലാശാല, ഫിലഡല്‍ ഫിയ കേന്ദ്രമായ ഫെയ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാല, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കോട്ടയം നോഡല്‍ സെന്റര്‍, കോഴിക്കോട് റീജ്യണല്‍ സെന്റര്‍, ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, ആസ്റ്റര്‍ മെഡിസിറ്റി, എന്നി സ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുക്കും. ഇന്ന് രാവിലെ 9ന് ആരോഗ്യ ശാസ്ത്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ: ഡോ: എം.കെ.സി. നായര്‍ ഉദ്ഘാടനം ചെയും. വാര്‍ത്താ സമ്മേളനത്തില്‍ ഡോ: കെ.ബി സനല്‍കുമാര്‍, ഡോ: സി.പി മുരളി, ഡോ വി.വി ഉണ്ണികൃഷ്ണന്‍,ഡോ: മുരളി, ഷിബു , രശ്മി, ഷിബി എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."