സിലിണ്ടര്‍ തുറന്നിട്ട് വിറകുപുരക്ക് തീയിട്ട് നശിപ്പിച്ചു
അണ്ടത്തോട്: പെരിയമ്പലം ബീച്ചില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിട്ട് വിറകുപുരക്ക് തീയിട്ട് നശിപ്പിച്ചു. പത്തംഗങ്ങള്‍ താമസിക്കുന്ന വീട്ടിലെ സിലിണ്ടറില്‍ ഗ്യാസ് ഇല്ലാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീടിനു വിറകുപുര പൂര്‍ണമായി കത്തിനശിച്ചു. സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗം പെരിയമ്പലം ബീച്ച് കിഴക്കകത്ത് മൊയ്നുവിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ 2.45 ഓടെയാണ് സംഭവം. ഓലമേഞ്ഞ വീടിനോട് ചേര്‍ന്നാണ് അടുക്കള. ഇതിനു തൊട്ടാണ് വിറകുപുര. തീ ആളിപ്പടരുന്നത് അയല്‍വാസിയായ തെക്കൂട്ട് സ്വാമിയാണ് കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തീ അണച്ചു. ഗ്യാസിലേക്ക് തീപടരേണ്ടെന്ന് കരുതി സിലിണ്ടര്‍ മാറ്റുമ്പോഴാണ് രണ്ട് അടുപ്പിലും ഗ്യാസ് തുറക്കുന്ന നോബ് തുറന്ന നിലയില്‍ കണ്ടത്. അടുക്കളിയിലെ ലൈറ്ററാണ് തീ കത്തിക്കാന്‍ എടുത്തതെന്ന് കരുതുന്നു. അടുക്കള വാതിലിനു പുറത്ത് നിന്നും ചെറിയ കൊളുത്ത് മാത്രമെ ഉള്ളൂ.നാല് കുട്ടികള്‍ ഉള്‍പ്പെടെ 10 പേരാണ് വീട്ടില്‍ താമസിക്കുന്നത്. വടക്കേകാട് എസ്.ഐ പി.കെ മോഹിതിന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."