കഞ്ചാവ്: മൂന്നിടത്ത് അഞ്ചു പേര്‍ പിടിയില്‍
കുന്നംകുളം: വിദ്യാര്‍ഥികള്‍ ചമഞ്ഞ് സ്‌കൂള്‍-കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്ന മൂന്നു പേര്‍ കുന്നംകുളം പൊലിസിന്റെ പിടിയിലായി. തൃശൂരിലെ സ്വകാര്യ കോളജ് വിദ്യാര്‍ഥി മങ്ങാട് കോത്തോട്ട് അജിത്ത് (20), സഹായി കോട്ടപടി ഉപ്പുങ്ങല്‍ യതുകൃഷ്ണന്‍ എന്നിവരെ മങ്ങാട് സ്‌കൂള്‍ പരിസരത്ത് നിന്നും 270 ഗ്രാം കഞ്ചാവുമായും കോട്ടപ്പടി കുളങ്ങരെ വെള്ളാട്ടുക്കളം ബിജു (19) നെ കുന്നംകുളത്തെ സ്‌കൂള്‍ പരിസരത്തു നിന്ന് 50 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയിത്. അജിത് മുന്‍പ് കഞ്ചാവ് കേസിലും യതുകൃഷ്ണന്‍ അടിപിടികേസിലും ബിജു ബൈക്ക് മോഷണ കേസിലും പ്രതിയാണ്. സ്‌കൂളുകള്‍ക്ക് മുന്നില്‍ വിദ്യാര്‍ഥികളെന്ന വ്യാജേനെയാണ് ഇവര്‍ കഞ്ചാവുമായി എത്തുന്നത്. കുന്നംകുളം എസ്.ഐ ടി.പി ഫര്‍ഷാദ്, അഡീഷണല്‍ എസ്.ഐ പ്രശാന്ത്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ, ഹാഷിഷ്, ബിനില്‍, സോഷി, അനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
കൊടുങ്ങല്ലൂര്‍: കഞ്ചാവുമായി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്നയാള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. മതിലകം അടിപറമ്പില്‍ അജിതന്‍(51) നെയാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.കെ. അഷറഫും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. മതിലകം മതില്‍മൂല ബസ്സ് സ്റ്റോപ്പില്‍ നിന്നിരുന്ന ഇയാള്‍ പട്രോളിങ്ങിനിടയില്‍ എക്‌സൈസ് ജീപ്പ് കണ്ട് പരുങ്ങുകയായിരുന്നു. തുടര്‍ന്ന് സംശയം തോന്നിയ ഇയാളെ ദേഹപരിശോധന നടത്തുകയായിരുന്നു.
പരിശോധനയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 20 ഗ്രാം കഞ്ചാവ് ഇയാളില്‍ നിന്നും കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനും, ചില പരിചയക്കാര്‍ക്ക് കൊടുക്കുവാനുമായി ആളൂര്‍ ഭാഗത്ത് നിന്നും വാങ്ങിയതാണ് കഞ്ചാവെന്ന് ഇയാള്‍ പറഞ്ഞു. ഇയാള്‍ മുമ്പും കഞ്ചാവ് കേസില്‍ അറസ്റ്റിലായിട്ടുണ്ട്. ഉദ്യോഗസ്ഥരായ എ.ബി. സുനില്‍, ജയദേവന്‍, പി.ആര്‍. സുനില്‍കുമാര്‍, സി.എ. സാബു, ടി.കെ. അബ്ദുള്‍നിയാസ്, ടി.എസ്. സുനില്‍കുമാര്‍, ഫ്രെന്‍സി എന്നിവരും എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.
മാള: വില്‍പനക്കായി കഞ്ചാവ് കൈവശം വച്ച യുവാവിനെ മാള പൊലിസ് കസ്റ്റഡിയിലെടുത്തു.പുത്തന്‍ചിറ നാഗംപടിക്കാവില്‍ അനീഷ് (27) എന്ന യുവാവിനെയാണ് മാള എസ്.ഐ. കെ.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലിസ് ഇന്നലെ പകല്‍ മൂന്നുമണിയോടെ മാള കെ.കെ.റോഡില്‍ നിന്നും അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."