നെമിസിസ് വിദ്യാഭ്യാസ പദ്ധതി
പോത്തന്‍കോട്: പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക സമുദായ വിദ്യാര്‍ഥികളുടെ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഉന്നമനത്തിന് വേണ്ടി തയ്യാറാക്കിയ നെമിസിസ് (ന്യൂ എജ്യുക്കേഷന്‍ മൂവ്മെന്റ് ഇന്‍ സോഷ്യലി ഇഗ്നേര്ഡ് സ്റ്റുഡന്റ്) വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പോത്തന്‍കോട് ലക്ഷ്മി വിലാസം ഹൈസ്കൂളില്‍ ശനിയാഴ്ച നടക്കും. പ്രഫുലചന്ദ്രന് ഫൗണ്ടേഷനും അംബേദ്കര്‍ മിഷനും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.
സ്കൂളിലെ അധ്യാപകനും മാനേജരുമായിരുന്ന കെ.പ്രഫുലചന്ദ്രന്റെ രണ്ടാം അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങ് നടക്കുന്നത്. രാവിലെ ഒമ്പതിന് മന്ത്രി കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം നിര്‍വ്വഹിക്കും. പോത്തന്‍കോട് ഗ്രാമപ്പഞ്ചായത്ത്
പ്രസിഡന്റ് വേണുഗോപാലന്‍ നായര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
വിദ്യാഭ്യാസ ധനസഹായ വിതരണവും നടക്കുമെന്ന് പ്രഥമാധ്യാപിക എം.ആര് മായ, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് വി.എം സുജാത, പി.ടി.എ പ്രസിഡന്റ് ഡി.ഷിബുകുമാര്‍, സ്റ്റാഫ് സെക്രട്ടറി ആര്.റീബ, മാനേജ്മെന്റ് പ്രതിനിധി പി.പ്രവീണ്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."