പാലൈക്കോണം ചിറ നവീകരിക്കണമെന്ന ആവശ്യം ശക്തം
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ പാലൈക്കോണം ചിറ നാശത്തിന്റെ വക്കില്‍. കുളം നവീകരിച്ച് ജനോപകാരപ്രദമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഏകദേശം 30 സെന്റോളം വിസ്തൃതിയുളള ഏറെ ശുദ്ധ ജലസമൃദ്ധമായ കുളമാണ് ഇപ്പോള്‍ ചെളി നിറഞ്ഞ് താമര ഉള്‍പ്പെടെയുള്ള ചെടികള്‍ വളര്‍ന്ന് പായല്‍ പടര്‍ന്ന് നശിക്കുന്നത്.
തൊഴിലുറപ്പ് പദ്ധതിയിലൂടെ നിരവധി തവണ കുളം വൃത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ തുടര്സംരക്ഷണമില്ലാത്തതിനാല് ചെയ്ത പ്രവൃത്തികളൊക്കെ പാഴായി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈയേറ്റം ഒഴിപ്പിച്ച കുളത്തിന്റെ അതിരുകള്‍ വീണ്ടും കൈയേറ്റ ഭീഷണിയിലായിട്ടുണ്ട്. നേരത്തെ പുറമ്പോക്ക് ഉള്‍പ്പെടെ അളന്ന് തിട്ടപ്പെടുത്തിയപ്പോള്‍ സ്വകാര്യ വ്യക്തികള്‍ കൈയേറി വച്ചിരുന്ന വസ്തു ഉള്‍പ്പെടെ തിരികെ പിടിച്ചിരുന്നു. മുമ്പ് വലിയ ലോറി ഉള്‍പ്പെടെയുളള വാഹനങ്ങള്‍ക്ക് ആര്യനാട്കുറ്റിച്ചല് റോഡില്‍ നിന്ന് ചിറയ്ക്ക് സമീപം എത്താന്‍ ഉതകുംവവിധം റോഡ് സൗകര്യമുണ്ടായിരുന്നു.എന്നാല്‍ ഈ വഴി പോലും ഇപ്പോള്‍ കൈയേറിയ നിലയിലാണ്.
കുളം നവീകരിച്ച് കുട്ടികള്‍ക്ക് നീന്തല്‍ പരിശീലനം നല്കുന്നതിനാവശ്യമായ ഭൗതിക സാഹചര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."