HOME
DETAILS
MAL
യൂത്ത്‌കോണ്‍ഗ്രസ് പ്രതിഷേധപ്രകടനം നടത്തി
backup
December 07 2016 | 19:12 PM
വെള്ളറട: ഡി.വൈ.എഫ്.ഐ, സി.പി.എം പ്രവര്‍ത്തകരുടെ പൊലിസ് സ്റ്റേഷന്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ആക്രമണക്കേസില്‍ പ്രതികളായ 44 പേരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നും സസ്‌പെന്‍ഷനിലായ എ.എസ്.ഐ തിരിച്ചെടുത്ത് പ്രമോഷന്‍ നല്‍കാന്‍ തയ്യാറാകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രകടനം. . സമാപനയോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വിജയചന്ദ്രന്‍, ഡി.ജി രത്‌നകുമാര്‍, അന്‍സജിതാ റസ്സല്‍, രാജ്‌മോഹന്‍, കെ.ജി മംഗള്‍ദാസ്, ശ്യാം, കുടയാല്‍ സുരേന്ദ്രന്‍, മണ്ണാത്തിപ്പാറ ജോണ്‍സന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."