മാലിന്യമകലുന്നു; കാട്ടാക്കട മാര്‍ക്കറ്റ് പുതുമോടിയിലേക്ക്
കാട്ടാക്കട: ജില്ലയിലെ മലയോര മേഖലയിലെ പ്രധാന മാര്‍ക്കറ്റുകളില്‍ ഒന്നായ കാട്ടാക്കട പുതുമോടിയിലേക്ക്. ഹരിതകേരളം മിഷന്റെ ഭാഗമായി മൂന്നരക്കോടി രൂപ ചെലവിട്ട് മാര്‍ക്കറ്റ് നവീകരിക്കാനുള്ള പദ്ധതിയാണ് പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് ആരംഭിക്കുന്നത്.
മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനങ്ങളും പദ്ധതിയിലുണ്ട്. പ്‌ളാസ്റ്റിക്കും മറ്റ് അജൈവ മാലിന്യങ്ങളും വേര്‍തിരിച്ചെടുത്ത ശേഷം മാര്‍ക്കറ്റ് നവീകരണത്തിനായി റീ സൈക്ലിങ് യൂനിറ്റും മാലിന്യ പ്ലാന്റും സ്ഥാപിക്കും. പുതിയ 50 മുറി കടകളും നിര്‍മിക്കും. കഴിഞ്ഞ ദിവസം സന്നദ്ധ പ്രവര്‍ത്തകരുടെ സഹകരണത്തോടെ മാര്‍ക്കറ്റ് ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ജില്ലാ കലക്ടര്‍ എസ്. വെങ്കടേസപതി, പൂവച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. രാമചന്ദ്രന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ വി.എസ്.ബിജു എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ക്കറ്റ് നവീകരണത്തിന് ജില്ലാ പഞ്ചായത്തിന്റെ സാമ്പത്തിക സഹായം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വാഗ്ദാനം ചെയ്തു.
മാലിന്യപ്രശ്‌നം കാരണം പൊതുജനങ്ങളും കച്ചവടക്കാരും മാര്‍ക്കറ്റിനുള്ളിലേക്ക് കടക്കാന്‍ പോലും മടിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പധാന ചന്ത നടക്കുന്ന തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ നാലു ടണ്‍ വരെ മാലിന്യങ്ങളാണ് ഇവിടെ കുമിഞ്ഞു കൂടുന്നത്.
പ്‌ളാസ്റ്റിക് വിമുക്തമായി പഞ്ചായത്തിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് വന്‍തോതില്‍ കുറവ് വന്നിട്ടുണ്ടെന്ന് പൂവച്ചല്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന് ക്‌ളീന്‍ കേരള കമ്പനിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."