മര്‍ദിച്ചതായി പരാതി
പെരുമ്പാവൂര്‍: സസ്പെന്റ് ചെയ്യപ്പെട്ട പെരുമ്പാവൂര്‍ ജോ.ആര്.ടി.ഒ ഷാജി മാധവന് സസ്പെന്ഷന് കാലാവധി തീരുന്നതിന് ഓഫിസിലെത്തി ഫയലുകള്‍ പരിശോധിക്കുന്നത് മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ച കേരള ടോറസ് ടിപ്പര്‍ അസോസിയേഷന് സ്റ്റാഫിനെ മര്‍ദിച്ചതായി പരാതി.
കെ.ടി.ടി.എ സ്റ്റാഫ് വിനീതിനാണ് മര്‍ദനത്തില്‍ പരുക്കേറ്റത്. സസ്പെന്റ് ചെയ്യപ്പെട്ട ജോ.ആര്.ടി.ഒ ഓഫിസിലെത്തി ഫയലുകള്‍ പരിശോധിക്കുന്നത് ശ്രദ്ധയിപ്പെട്ട വനീത് അത് മൊബൈല്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ജോ.ആര്.ടി.ഒയും മറ്റൊരു ഓട്ടോ കണ്‍സള്‍ട്ടന്റും ചേര്‍ന്ന് മര്‍ദിച്ചതെന്ന് പറയുന്നു. സംഭവത്തില്‍ കെ.ടി.ടി.എ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. നിയമവിരുദ്ധമായി ഓഫിസില്‍ വരികയും പ്രകോപനമില്ലാതെ യുവാവിനെ മര്‍ദിക്കുകയും ചെയ്ത ജോ.ആര്.ടി.ഒക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് പി.എ ജനീഷ്, വൈസ് പ്രസിഡന്റ് നൗഷാദ്, ട്രഷറര്‍ കെ.എസ് നിസാമുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."