HOME
DETAILS

വനവിഭവങ്ങള്‍ സമര്‍പ്പിക്കാന്‍ ഇരുമുടിക്കെട്ടുമായി ആദിവാസികള്‍ ശബരിമലയിലേക്ക്

  
backup
December 07 2016 | 19:12 PM

%e0%b4%b5%e0%b4%a8%e0%b4%b5%e0%b4%bf%e0%b4%ad%e0%b4%b5%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%ae%e0%b4%b0%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95

 

കാട്ടാക്കട: കാനന വാസനായ അയ്യപ്പനെ കാണാന്‍ കോട്ടൂര്‍ ആദിവാസി സെറ്റില്‍ മെന്ററിലെ 101 പേര്‍ അടങ്ങുന്ന അയ്യപ്പന്‍മാര്‍ കോട്ടൂര്‍ മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ നിന്നും യാത്ര തിരിച്ചു.
നെയ്യാര്‍, അഗസ്ത്യവനം,പേപ്പാറ റേഞ്ചില്‍ ഉള്‍പ്പെട്ട പാറ്റാംപ്പാറ കുന്നത്തേരി, വ്‌ലാവിള, കമലകം, പൊടിയും, ചോനാമ്പാറ, മുക്കോത്തി വയല്‍, ആയിരംകാല്‍ ,കൊമ്പ, മുളമൂട്, പട്ടാണിപ്പറ എന്നിവിടങ്ങളില്‍ നിന്നായി കാണിവിഭാഗത്തില്‍പ്പെട്ട ഏഴു വയസുമുതലുള്ള ബാലികാ ബാലന്മാര്‍ മുതല്‍ എഴുപതു വയസ്സുവരെയുള്ള സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്ന സംഘം ഇന്നലെ രാവിലെ എട്ടര മണിക്കാണ് യാത്ര തിരിച്ചത്. വനത്തിനുള്ളിലെ വിവിധ കളങ്ങളില്‍ കെട്ടു നിറച്ചു മുണ്ടണി മാടന്‍ ക്ഷേത്രത്തില്‍ എത്തി പൂജകള്‍ പൂര്‍ത്തിയാക്കി ക്ഷേത്ര നടയില്‍ നിന്നും വാദ്യഘോഷങ്ങളുടെയും നാട്ടുകാരുടെയും അകമ്പടിയോടെ കാല്‍നടയായി കോട്ടൂര്‍ ജങ്ഷനില്‍ എത്തി രണ്ടു ബസുകളിലായി യാത്ര യാത്രതിരിച്ചത്. ഇവര്‍ക്കു പുറമെ വഴികാട്ടാനായി ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളും നാട്ടുകാരില്‍ ചിലരും ഇരുമുടിയേന്തി മല ചവിട്ടുന്നുണ്ട്. വനത്തില്‍ നിന്നും വ്രതശുദ്ധിയോടെ ശേഖരിച്ച കാട്ടുതേന്‍, കാട്ടുകുന്തിരിക്കം, കദളി കുല, കരിമ്പ് എന്നിവയും സ്വന്തം കരങ്ങളാല്‍ ഈറ്റയിലും മുളയിലും തീര്‍ത്ത പുഷ്പ്പങ്ങള്‍ ശേഖരിക്കുന്ന പെട്ടികള്‍ എന്നിവയും ഇരുമുടി കെട്ടിന് പുറമെ തലച്ചുമടായി ശബരിമല സോപാനത്തില്‍ നേരിട്ട് സമര്‍പ്പിക്കും .ഇവര്‍ സമര്‍പ്പിക്കുന്ന കാട്ടുതേന്‍ നാളെ രാവിലെ മൂല വിഗ്രഹത്തില്‍ ക്ഷേത്രതന്ത്രി അഭിഷേകം നടത്തും.ദര്‍ശനം കഴിഞ്ഞു അഗസ്ത്യമുനിയെ വണങ്ങിയ ശേഷമാണ് വൃത്തം അവസാനിപ്പിച്ചു മാലയൂരുന്നത്. .യാത്രയിലുടനീളം ഇവര്‍ക്ക് ഏതു സമയത്തും പൊലിസിന്റെ സഹായം എ.ഡി.ജി.പി ബി. സന്ധ്യ ഒരുക്കിയിട്ടുണ്ട്. സന്നിധാനത്തു ഇവര്‍ക്കുള്ള താമസവും ഭക്ഷണവും പൂജാവിധികള്‍ക്കുള്ള സൗകര്യവും ദേവസ്വം ബോര്‍ഡും ഒരുക്കിയിട്ടുണ്ട്. മുണ്ടണി മാടന്‍ തമ്പുരാന്‍ ക്ഷേത്ര ട്രസ്റ്റ് ആണ് ആദിവാസികള്‍ക്കായി ശബരിമല യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾക്ക് ദാരുണാന്ത്യം; മരിച്ചയാളെ തിരിച്ചറിഞ്ഞില്ല

Kerala
  •  19 days ago
No Image

കറൻ്റ് അഫയേഴ്സ്-25-11-2024

PSC/UPSC
  •  19 days ago
No Image

ശാഹി മസ്ജിദ് വെടിവെപ്പ് ഭരണകൂട ഭീകരത - എസ്.കെ.എസ്.എസ്.എഫ്

organization
  •  19 days ago
No Image

കരുനാഗപ്പള്ളിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ തമ്മിലടി; സംഘർഷത്തിൽ മേഖലാ പ്രസിഡൻ്റിന് പരുക്ക്

Kerala
  •  19 days ago
No Image

ഐസിഎസ്ഇ, ഐഎസ്‌സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു

latest
  •  19 days ago
No Image

13 വയസുകാരൻ വൈഭവിനെ സ്വന്തമാക്കി രാജസ്ഥാന്‍

Cricket
  •  19 days ago
No Image

പച്ചക്കറി വാങ്ങിയ പണം ചോദിച്ചതിന് വ്യാപാരിയെ കത്രിക കൊണ്ട് ആക്രമിച്ച മധ്യവയസ്കൻ പിടിയിൽ

Kerala
  •  19 days ago
No Image

കോൺഗ്രസ് നേതാവിൻ്റെ ഓട്ടോയിൽ നിന്ന് 81 ഗ്രാം എംഡിഎംഎ പൊലിസ് പിടികൂടി

Kerala
  •  19 days ago
No Image

ഹെൽത്ത് സെന്ററിലെ ക്യാൻ്റിനീൽ നിന്ന് വാങ്ങിയ ഭക്ഷണത്തിൽ അട്ടയെന്ന് പരാതി

Kerala
  •  19 days ago
No Image

കൊല്ലത്ത് കടന്നല്‍കുത്തേറ്റ് ഏഴോളം പേര്‍ക്ക് പരുക്ക്

Kerala
  •  19 days ago

No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago