തിരുവനന്തപുരം മാനേജ്‌മെന്റ് അസോ. വാര്‍ഷികസമ്മേളനം
തിരുവനന്തപുരം: തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷന്‍ (ടി.എം.എ) വാര്‍ഷികസമ്മേളനം 'ട്രിമ' ഇന്നും നാളെയും വഴുതക്കാട് താജ് വിവാന്ത ഹോട്ടലില്‍ നടക്കും.
ഇന്നു വൈകിട്ട് ആറിനു് ഗവര്‍ണര്‍ പി.സദാശിവം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ട്രിമ ചെയര്‍മാന്‍ ഡോ. എം.ഐ.സഹദുള്ള പരിപാടി വിശദീകരിക്കും. കെ.പി.എം.ജി അഡൈ്വസറി സര്‍വീസസ് ഡയറക്ടര്‍ പ്രസാദ് ഉണ്ണിക്കൃഷ്ണന്‍ വിഷയം അവതരിപ്പിക്കും. 2016ലെ ടി.എം.എഎച്ച്.എല്‍.എല്‍ സി.എസ്.ആര്‍ പുരസ്‌കാരം ശോഭ ലിമിറ്റഡിന് ഗവര്‍ണര്‍ സമ്മാനിക്കും.
നാളെ രാവിലെ 10നു ഫാസ്റ്റര്‍ കേരള എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഇന്‍കെല്‍ മാനേജിങ് ഡയറക്ടര്‍ ടി.ബാലകൃഷ്ണന്‍ അധ്യക്ഷനാകും. പ്രമുഖ കോളമിസ്റ്റ് എസ്. ഗുരുമൂര്‍ത്തി, അദാനി വിഴിഞ്ഞം പോര്‍ട്ട് ലിമിറ്റഡ് ഡയറക്ടറും സി.ഇ.ഒയുമായ സന്തോഷ്‌കുമാര്‍ മൊഹാപത്ര, സ്ട്രാറ്റജിക് കണ്‍സള്‍ട്ടിംഗ് ജോണ്‍സ് ലാംഗ് ലാസല്ലേ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് ലോക്കല്‍ ഡയറക്ടര്‍ കെ.എസ്.ഗിരീഷ് എന്നിവര്‍ സംസാരിക്കും.
11.30ന് സ്മാര്‍ട്ടര്‍ കേരള എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഐ.ടി.സെക്രട്ടറി എം.ശിവശങ്കര്‍ അധ്യക്ഷതവഹിക്കും. കൃഷി ഡയറക്ടര്‍ ബിജു പ്രഭാകര്‍, എസ്.ബി.ടി ജനറല്‍ മാനേജര്‍ ജി.വെങ്കടനാരായണന്‍, യു.ഐ.ഡി.എ.ഐ ബാംഗ്ലൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ പ്രണബ് മൊഹന്തി എന്നിവര്‍ സംസാരിക്കും. രണ്ടു മണിക്ക് ക്ലീനര്‍ കേരള എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ സി.ജി.എച്ച് എര്‍ത്ത് ഗ്രൂപ്പ് സി.ഇ.ഒ ജോസ് ഡൊമിനിക് അധ്യക്ഷനാകും.
ടി.ആര്‍.ഡി.സി.എല്‍ എം.ഡി അനില്‍കുമാര്‍ പണ്ടാല, ക്ലീന്‍ കേരള കമ്പനി എം.ഡി കബീര്‍ പി.ഹാരൂണ്‍, വനിതാ വികസന കോര്‍പറേഷന്‍ എം.ഡി വി.സി.ബിന്ദു എന്നിവര്‍ സംസാരിക്കും. വൈകിട്ടു നാലിനു നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ട്രിമ മാനേജ്‌മെന്റ് ലീഡര്‍ഷിപ്പ് പുരസ്‌കാരം സണ്‍ടെക് സി.ഇ.ഒ നന്ദകുമാറിനു മുഖ്യമന്ത്രി സമ്മാനിക്കും. മികച്ച പേപ്പര്‍ പ്രെസന്റേഷന്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന ടി.എം.എ കിംസ് അവാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ കേരളയിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ വിദ്യാര്‍ഥിയായ എം.ഷാരോണിനും സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."