HOME
DETAILS

ഡിജിറ്റല്‍ കറന്‍സി: വേണ്ടത് പ്രായോഗിക മാര്‍ഗങ്ങള്‍

  
backup
December 07 2016 | 19:12 PM

%e0%b4%a1%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b1%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b4%bf-%e0%b4%b5%e0%b5%87%e0%b4%a3%e0%b5%8d

പണമിടപാടിലെ കറന്‍സിയില്‍നിന്നും ഡിജിറ്റല്‍ കറന്‍സിയിലേക്കുള്ള മാറ്റത്തെ സംബന്ധിക്കുന്ന ചര്‍ച്ചകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡിജിറ്റല്‍ ഇടപാടുകള്‍ വ്യാപകമാക്കാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ വഴി നിരവധി ആവശ്യങ്ങള്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ എങ്ങനെ ഉപയോഗിക്കാമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. 86 ശതമാനം വരുന്ന കറന്‍സിയുടെ മൂല്യം ഇല്ലാതാക്കുന്നതിലൂടെ രാജ്യത്ത് അതിന്റെ ലഭ്യതയും അതിലൂടെയുള്ള ഇടപാടുകള്‍ കുറയ്ക്കുകയും കറന്‍സിയിലൂടെ അല്ലാത്ത രീതിയിലുള്ള ഡിജിറ്റല്‍ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാര്‍ വാദം.

എന്നാല്‍, നിരക്ഷരരും കര്‍ഷകരും ഇടനില വരുമാനക്കാരും ദരിദ്രരും തൊഴില്‍രഹിതരും കൂടുതലുള്ള ഇന്ത്യാ മഹാരാജ്യത്ത് ഡിജിറ്റല്‍ ഇടപാടിലേക്ക് മാറുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളതെങ്കിലും ഇന്ത്യന്‍ ജനതയുടെ വെറും 27 ശതമാനം മാത്രമാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നത്. അതായത് ഏകദേശം 91.3 കോടി ഇന്ത്യക്കാര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാത്തവരാണ്. മാത്രമല്ല, നിലവില്‍ ഡിജിറ്റല്‍ ഇടപാടിനാവശ്യമായ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ ഉതകുന്ന സ്മാര്‍ട്ട് ഫോണ്‍ ഉള്ളവര്‍ 17 ശതമാനം മാത്രമാണ്. ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ ബാങ്ക് അക്കൗണ്ടുകള്‍ ഇല്ലാത്തവരും ഉള്ളവര്‍ തന്നെ ഓണ്‍ലൈന്‍ ഇടപാടുകള്‍ ശീലിക്കാത്തവരുമാണ്.

ഇപ്പോള്‍ നടക്കുന്ന കറന്‍സിയുടെ മൂല്യമില്ലാതാക്കുന്ന സര്‍ക്കാരിന്റെ പരിഷ്‌കരണത്തിന്റെയും അനുബന്ധ പരിഹാര പ്രവര്‍ത്തനങ്ങളുടെയും നില പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ രൂപയുടെ മൂല്യം സ്ഥാപിത താല്‍പര്യത്തോടുകൂടി കുറയ്ക്കാനുള്ള ശ്രമമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. പരിഷ്‌കരണത്തിന്റെ ഭാഗമായി നടത്തിയ ബാങ്ക് ഇടപാടുകളിലെ കറന്‍സി നിയന്ത്രണം മാസം ഒന്നു പിന്നിടുമ്പോഴും സാധാരണ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങള്‍ക്ക് യാതൊരു അറുതിയും വന്നിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയും പ്രചരിക്കുന്ന വിവിധതരം സന്ദേശങ്ങള്‍ക്കൊ പരിഹാസ ക്ലിപ്പുകള്‍ക്കോ രാഷ്ട്രീയവും അല്ലാത്തതുമായ സമരമുറകള്‍ക്കൊ ഈ ഒരു പരിഷ്‌കരണത്തിന് ക്രിയാത്മകമായ ഒരു ബദല്‍ സമ്പ്രദായം നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ല. ചില്ലുമേടയില്‍ ഇരുന്നുകൊണ്ടുള്ള അധര വ്യായാമങ്ങളല്ല വേണ്ടത്, മറിച്ച് തികച്ചും ക്രിയാത്മകമായ പരിഹാര മാര്‍ഗങ്ങളാണ്.

മാറിക്കൊണ്ടിരിക്കുന്ന ആധുനിക കാലഘട്ടത്തിന് അനുസൃതമായി കറന്‍സി രഹിത ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറുക എന്നത് അനിവാര്യമാണ്. എന്നാല്‍ ഇത് എങ്ങനെയാവണം എന്ന് കൂടി നാം ആലോചിക്കേണ്ടതുണ്ട്. ആവശ്യമായ ഭൗതിക ചുറ്റുപാടുകള്‍ ഒരുക്കാതെ നടക്കുന്ന പരിഷ്‌കരണങ്ങള്‍ ഗുണംചെയ്യില്ലെന്ന് ആര്‍ക്കാണ് അറിയാത്തത്. നമുക്കറിയാം ഇന്ന് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് വേണ്ടി നാം ആശ്രയിക്കുന്നത് ജമ്യാേ, ജമ്യുമഹ, ജമ്യ ൗ ാീില്യ, ഋംമഹഹലെേ, മുുഹല ുമ്യ, ുീു ാീില്യ തുടങ്ങിയവയെ ആണ്.

അനിവാര്യമായ ഡിജിറ്റല്‍ ഇടപാടുകള്‍ ഇത്തരം സംഘങ്ങളെയാണ് പരിപോഷിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ നവംബര്‍ എട്ടിലെ രൂപ പരിഷ്‌കരണ പ്രഖ്യാപനത്തെ ഇവര്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണുണ്ടായത്. തുടര്‍ ദിനങ്ങളിലെ പത്രമാധ്യമങ്ങളില്‍ വന്ന ഇവരുടെ പരസ്യങ്ങള്‍ അങ്ങേയറ്റം സംശയാസ്പദമായിരുന്നു. ഇന്ന് നടക്കുന്ന അനിതരമായ ഡിജിറ്റല്‍ ഇടപാടുകള്‍ ഇവര്‍ക്ക് വന്‍തോതിലുള്ള ലാഭങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. സര്‍വിസ് ചാര്‍ജ്, ട്രാന്‍സാക്ഷന്‍ ചാര്‍ജ് എന്നീ രീതികളിലാണ് അവര്‍ ഇടപാടുകാരെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നത്.
ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് പ്രശ്‌നാത്മകമായ കേരളത്തിലെ ഇന്നത്തെ സഹകരണ ബാങ്കിങ് മേഖലയില്‍ എന്തു ചെയ്യാനാവും എന്നുള്ളത് പ്രസക്തമായ ഒന്നാണ്. നോട്ടുകള്‍ പിന്‍വലിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന സഹകരണ ബാങ്കിലെ സാധാരണക്കാരായ ഇടപാടുകാര്‍ അവരുടെ പണം പൊതുമേഖല ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത് സഹകരണ ബാങ്കുകളുടെ നിലനില്‍പിനു വന്‍ ഭീഷണിയാകുന്നു. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്തുകൊണ്ട് തികച്ചും നൂതനമായ മാതൃകാ ഡിജിറ്റല്‍ ഇടപാടുകള്‍ കേരളത്തില്‍ ഉരുത്തിരിഞ്ഞുവന്നുകൊണ്ടിരിക്കുന്നു. വലിയ രീതിയിലുള്ള ഇടപാടുകള്‍ക്ക് ഡിജിറ്റല്‍ സമ്പ്രദായങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍ ചെറിയ രീതിയിലുള്ള ഇടപാടുകള്‍ എന്തു ചെയ്യും എന്ന ആശങ്കയിലാണ് ജനങ്ങള്‍. ഇത്തരുണത്തിലാണ് മലപ്പുറം ജില്ലയില്‍ തേഞ്ഞിപ്പലം സഹകരണ ബാങ്ക് വികസിപ്പിച്ചെടുത്ത ഇീുമശമെ അുു നമ്മുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ചൂഷണരഹിതമായ അനായാസേന നടത്താവുന്ന ഒരു കറന്‍സി രഹിത ഡിജിറ്റല്‍ ഇടപാടാണ് ഇത്. ഈ സംവിധാനത്തിലൂടെ തേഞ്ഞിപ്പലം സഹകരണ ബാങ്കിന്റെ പരിസര പ്രദേശങ്ങളിലെ സാധാരണ ജനങ്ങള്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ക്ക് പോലും ഡിജിറ്റലായി പണം ഇടപാടുകള്‍ നടത്താന്‍ സാധിക്കുന്നു. ഓട്ടോറിക്ഷയില്‍ സഞ്ചരിക്കാനും പച്ചക്കറി വാങ്ങാനും മത്സ്യം വാങ്ങാനും അവര്‍ക്ക് ഇീുമശമെ മുു മതിയാവും. ക്യൂ.ആര്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് കൊണ്ടു ഇടപാടുകള്‍ നടത്താവുന്ന മൊബൈല്‍ ആപ് ആണ് ഇത്. ഇടപാടിന് ആവശ്യമായ പണം നേരിട്ട് ഇടപാടുകാരന്റെ അക്കൗണ്ടില്‍ നിന്ന് വില്‍പനക്കാരന്റെ അക്കൗണ്ടിലേക്ക് മാറും വിധം ആണ് ഈ സംവിധാനം ഉണ്ടാക്കിയിരിക്കുന്നത്. ഇടനിലക്കാരുടെ ചൂഷണത്തിനുള്ള സാധ്യത അവിടെ തുലോം ഇല്ല. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍ എന്നീ സാങ്കേതിക വിദ്യകളില്ലാതെ വണ്‍ ടൈം പാസ്‌വേഡ് (ഒ.ടി.പി) വഴി ഇടപാടുകള്‍ നടത്താന്‍ സാധിക്കും. ഇപ്പോള്‍ തേഞ്ഞിപ്പലം സഹകരണ ബാങ്കിന്റെ പരിസര പ്രദേശങ്ങളില്‍ മാത്രമാണെങ്കിലും മറ്റു സഹകരണ ബാങ്കുകളുമായി ബന്ധിപ്പിച്ച് ഈ സംരംഭത്തെ കേരളമാകെ വ്യാപിപ്പിക്കാന്‍ സാധിക്കും. കറന്‍സി രഹിത കേരളത്തിലേക്കുള്ള ചുവടുവയ്പ്പായി ഇത് മാറിയേക്കാം. സ്വപ്നലോകത്ത് നിന്ന് ക്രിയാത്മകവും പ്രായോഗികവുമായ ഇത്തരം സമീപനങ്ങളിലേക്ക് നമ്മുടെ ഭരണാധികാരികള്‍ ഇറങ്ങിവന്നിരുന്നെങ്കില്‍!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര്‍ മുങ്ങിമരിച്ചു

Kerala
  •  7 minutes ago
No Image

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ കേരളത്തില്‍; തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം ചെയ്യും, മുഖ്യമന്ത്രിയുമായി വൈകീട്ട് കൂടിക്കാഴ്ച്ച

Kerala
  •  37 minutes ago
No Image

പുരുഷന്മാര്‍ക്കും അന്തസ്സുണ്ടെന്ന് കോടതി; ലൈംഗികാതിക്രമ പരാതിയില്‍ ബാലചന്ദ്ര മേനോന് മുന്‍കൂര്‍ ജാമ്യം

Kerala
  •  an hour ago
No Image

റീല്‍സ് ചിത്രീകരണത്തിനിടെ യുവാവിന്റെ മരണം; വാഹനമോടിച്ച സാബിത്ത് അറസ്റ്റില്‍

Kerala
  •  an hour ago
No Image

നാളെ തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ അലര്‍ട്ട്

Kerala
  •  an hour ago
No Image

കുവൈത്തില്‍ 8 ദിവസത്തിനുള്ളില്‍ 46,000 ട്രാഫിക് ലംഘനങ്ങള്‍ രേഖപ്പെടുത്തി

Kuwait
  •  2 hours ago
No Image

കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും 

Kuwait
  •  2 hours ago
No Image

കോടതി വിമര്‍ശനത്തിന് പുല്ലുവില; സെക്രട്ടറിയേറ്റിന് മുന്നില്‍ റോഡും നടപ്പാതയും കൈയ്യേറി സി.പി.ഐ അനുകൂല സംഘടനകളുടെ സമരം

Kerala
  •  2 hours ago
No Image

ഷാന്‍ വധക്കേസ്: പ്രതികളായ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരുടെ ജാമ്യം റദ്ദാക്കി ഹൈക്കോടതി

Kerala
  •  3 hours ago
No Image

കണ്ണൂര്‍ തോട്ടട ഐ.ടി.ഐയില്‍ സംഘര്‍ഷം; കെ.എസ്.യു-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി, ലാത്തി വീശി പൊലിസ്

Kerala
  •  3 hours ago