HOME
DETAILS

സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ ഏജന്‍സി കബളിപ്പിക്കുന്നതായി പരാതി

  
backup
December 07 2016 | 19:12 PM

%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%ab%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%a8


കൊച്ചി: സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാതെ ഏജന്‍സി കബളിപ്പിക്കുന്നതായി പരാതി. സ്വകാര്യ എജന്‍സി വഴി കുവൈറ്റില്‍ ജോലിനോക്കുന്ന ഒരുപറ്റം നഴ്‌സുമാരുടെ ബന്ധുക്കളാണ് വാര്‍ത്താസമ്മേളനത്തില്‍ ഏജന്‍സിക്കെതിരെ പരാതിയുമായി എത്തിയത്.
ഹിബ എക്‌സപോര്‍ട്ടേഴ്‌സ് ഇന്ത്യ എന്ന സ്ഥാപനം വഴി കുവൈറ്റില്‍ ജോലിക്ക് പോയവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ തിരിതെ നല്‍കുന്നതിനായി എട്ടുലക്ഷം രൂപ ആവശ്യപ്പെട്ടന്നാണ് ഇവരുടെ ആരോപണം. ഹിബയുടെ പരസ്യം കണ്ട് അപേക്ഷ നല്‍കിയവരുടെ പ്ലസ്ടു മുതലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഏജന്‍സി വാങ്ങിയ ശേഷം 15 ലക്ഷം രൂപ വീതം ഓരോരുത്തരില്‍ നിന്ന് വാങ്ങിയാണ് കുവൈത്തിലേക്ക് ഇവരെ ജോലിക്ക് അയച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ജോലിക്ക് കയറിയവര്‍ പിന്നീട് തങ്ങളുടെ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഏജന്‍സിയോട് ആവശ്യപ്പെട്ടപ്പോള്‍ ഇനി എട്ട് ലക്ഷം രൂപ തന്നാല്‍ മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുതരാന്‍ സാധിക്കുകയുള്ളെന്ന് അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിനെതിരെ പൊലിസിലും മുഖ്യമന്ത്രിക്കും പരാതി നല്‍കിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്നും ഇവര്‍ ആരോപക്കുന്നു. കൂടാതെ മുഖ്യമന്ത്രിുെട ബന്ധുവാണെന്ന് അവകാശപ്പെട്ട് ഏജന്‍സിയിലെ ഒരാള്‍ തങ്ങളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ശശി കെ.ജി, അരുണ്‍ കുമാര്‍ വി.എം, ഡിക്‌സന്‍ ജോണ്‍, അജീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  17 minutes ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  35 minutes ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  43 minutes ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  an hour ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  an hour ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  an hour ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 hours ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 hours ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 hours ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  3 hours ago