HOME
DETAILS
MAL
പായലിന് പരിഹാരവുമായി കൃഷിവിജ്ഞാനകേന്ദ്രം
backup
December 07 2016 | 19:12 PM
കൊച്ചി: കുളങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് ഭീഷണിയായി വളരുന്ന പായല്‍ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള പദ്ധതിയുമായി സി.എം.എഫ്.ആര്.ഐയുടെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ) രംഗത്ത്.
കുളങ്ങളില്‍ മീനുകളെ നിക്ഷേപിച്ചാണ് പായല്‍ നശിപ്പിക്കുന്നത്. പായലുകളും കുളസസ്യങ്ങളും ഭക്ഷണമാക്കുന്ന ഗ്രാസ്സ് കാര്‍പ്പ് മത്സ്യയിനമാണ് കെ.വി.കെയിലെ വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുളങ്ങളില്‍ വളര്‍ത്തുന്നത്.
പായല്‍ ക്രമാതീതമായി നിറഞ്ഞുനില്ക്കുന്നത് കുളങ്ങളുടെ ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്തുകയും കുളങ്ങള്‍ ഉപയോഗശൂന്യമാകുകുയും ചെയ്യുന്ന സാഹചര്യത്തിലാണ് കെ.വി.കെയുടെ പദ്ധതി ശ്രദ്ധേയമാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."