ഹരിത കേരളം :കങ്ങരപ്പടി റോഡില്‍ നിന്ന് മാലിന്യം നീക്കി
കളമശ്ശേരി: കളമശ്ശേരി നഗരസഭയുടെ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജ് കങ്ങരപ്പടി റോഡില്‍ നിന്ന് മാലിന്യങ്ങള്‍ നീക്കി. ജനവാസമില്ലാത്ത പ്രദേശമായത് കൊണ്ട് രാത്രിയില്‍ വാഹനങ്ങളില്‍ കൊണ്ടുവന്ന് ഈ റോഡരികില്‍ മാലിന്യം വലിച്ചെറിയുന്നത് പതിവാണ്.
നിരവധി തവണ നഗരസഭ ഇവിടം വൃത്തിയാക്കിയിട്ടുണ്ട്. ഇത്തവണ വാര്‍ഡ് തലത്തില്‍ മാലിന്യമിടുന്നവരെ കണ്ടുപിടിക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. പ്രദേശത്തെ നാട്ടുകാരുടെ പങ്കാളിത്തത്തോടെ ആദ്യ ഘട്ടമായി നിരീക്ഷണം നടത്തും. തുടര്‍ന്ന് വഴിയരികില്‍ വൃക്ഷത്തൈകളും അലങ്കാര ചെടികളും നട്ട് പിടിപ്പിച്ച് മനോഹരമാക്കാനും പദ്ധതിയുണ്ട്. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നിരീക്ഷണ ക്യാമറകളും സജ്ജമാക്കും. ഇതോടെ ഇവിടുത്തെ മാലിന്യ പ്രശ്‌നത്തിന് പരിഹാരമാകമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളുടെയും സഹകരണവും ഉറപ്പ് വരുത്തും.
14ാം വാര്‍ഡ് കൗണ്‍സിലര്‍ മിനി സോമദാസിന്റെ നേതൃത്വത്തിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. വടകോട് നോര്‍ത്ത് റെസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കെ.എസ് സുജിത്കുമാര്‍, വടകോട് റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി അജ്‌നാസ് റഹ്മാന്‍ തുങ്ങിയവരും ശുചീകരണത്തില്‍ പങ്കാളികളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."